" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Get Kerala Govt Self Employment Loan with 20% Subsidy - KESRU

Get Kerala Govt Self Employment Loan with 20% Subsidy - KESRU


Get Kerala Govt Self Employment Loan with 20% Subsidy - KESRU

Scheme

The scheme was sanctioned vide G.O.(P)No.40/99/Labour dated 30.03.1999Bank loan up to Rs. 1,00,000 is given for starting self-employment ventures to individuals, out of which 20% is re-imbursed as Government subsidy through Employment Department. The spouse or parents of the beneficiary will be the guarantor. Beneficiary contribution is not mandatory.

Eligibility

All unemployed persons in the live Register of Employment Exchanges between the age limit 21 – 50 with annual family income not exceeding Rs.1,00,000/-

Preference

Educational Qualification should suit the project selected. Preference will be given to those with professional or technical qualification, ITI / ITC holders, woman having graduation and beneficiaries of unemployment dole scheme.

Nb: Students are not eligible for applying under KESRU

Implementation

Application forms are available free of cost from the Employment Exchange where the candidate is registered and is to be submitted there along with the project report and income certificate from the village officer. After a preliminary verification in the Employment Exchange the applications which are found eligible are forwarded to the District Employment Exchange concerned for scrutiny.

Scrutinised applications are submitted by the District Employment Officer to the District Committee for sanctioning loans through Nationalised Banks, District Co-operative Banks, Scheduled Banks and KSFE. Sanctioning authority is the District Committee for KESRU where District Panchayat President is the Chairman and Employment Officer (Self Employment) is the Convener. Regional Deputy Director of Employment is the appellate authority.KESRU beneficiaries are not eligible for Unemployment dole and will not be submitted against temporary vacancies but will be considered for regular vacancies.

➤Bank loan upto Rs. 1,00,000 is given for starting self employment ventures to individuals.

➤All unemployed persons in the live Register of Employment Exchanges between the age limit 21-50

➤Educational qualification should suit the project selected

➤Students are not eligible for applying under KESRU

➤Application forms are available free of cost from employment exchanges

Get Kerala Govt Self Employment Loan with 20% Subsidy - KESRU


സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ച്‌ ഓഫീസുകൾ തൊഴിലിനായി രജിസ്റ്റർ ചെയ്യുന്ന ഒരു സ്ഥാപനം മാത്രമല്ല ഇപ്പോൾ. നിരവധി സ്വയംതൊഴിൽ വായ്പാ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. തൊഴിൽ നൈപുണ്യ പരിശീലന പരിപാടികൾ, സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്‌ ജോബ്‌ ഫെയറുകൾ, മത്സര പരീക്ഷകൾക്ക്‌ പ്രാപ്തരാക്കുന്നതിന്‌ സൗജന്യ പരിശീലന പരിപാടികൾ അങ്ങനെ പലതും ഏറ്റെടുത്തു ചെയ്തുവരുന്നു.

ഇത് ഒരു പഴയ സ്‌കീം ആണ്. നമ്മുടെ എംപ്ലോയ്‌ മെന്റ് എക്സ്ചേഞ്ചിന്റെ കീഴിൽ ഒരു സ്‌കീം ഉണ്ട് അതായത് ജോലി ഇല്ലാത്തവർക്ക് ഒരു സ്വയം തൊഴിൽ കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് വേണ്ടിയുള്ള  ഒരു ലോൺ പദ്ധതി ആണ് ഇത്. ഒരു ലക്ഷം രൂപ വരെ ലോൺ ലഭിക്കും. പക്ഷെ  ഈ ലോണിനെ പറ്റി അധികം ആളുകൾക്ക് അറിയില്ല . എന്നാലോ  അറിയുന്ന ആളുകൾ ഇതിനെ പറ്റി ആർക്കും ഒന്നും പറഞ്ഞുകൊടുക്കുന്നുമില്ല അതാണ് ഒരു പ്രശ്നം. ഈ സ്‌കീം ഒരു പത്തിരുപത് വർഷം പഴക്കം ആയിട്ട് നിലവിൽ ഉള്ള ലോൺ പദ്ധതിയാണ്.ഒരു പാട് ആളുകൾ ഈ ലോൺ എടുത്തിട്ട് സംരംഭങ്ങൾ തുടങ്ങി വിജയിച്ചിട്ടുമുണ്ട്.

ഇതിന്ടെ പേര് കെസ്‌റു എന്നാണ്. അതായത് kerala employment scheme  for the  registered unemployment . ഈ ലോണിൽ ഒരു ലക്ഷം രൂപ വരെ ലോൺ  വായ്‌പയായി  ലഭിക്കുന്നതാണ് .  
ഒരു ചെറിയ സംരംഭം തുടങ്ങാൻ വേണ്ടി അതായത് ഒരു ചെറിയ ബേക്കറി യൂണിറ്റോ അല്ലെങ്കിൽ  മുളക് മല്ലിഎന്നിവയൊക്കെ   പൊടിക്കുന്ന ചെറിയ ഒരു മില്ല്, ഇനി അതുമല്ലെങ്കിൽ  ഒരു ഓട്ടോ റിക്ഷ വാങ്ങിക്കാൻ ,ഒരു തയ്യൽ കട തുടങ്ങാൻ അതുപോലെയുള്ള ചെറിയ സംരംഭങ്ങൾ തുടങ്ങാൻ വേണ്ടിട്ട് അത്യാവശ്യം പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് ഇത്  ലഭിക്കും. 
എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചുകൾ വഴി നടപ്പാക്കിവരുന്ന  സ്വയംതൊഴിൽ വായ്പാ പദ്ധതികളുടെ വിശദാംശങ്ങൾ ചുവടെ:

1. കെസ്‌റു (KESRU)

കേരളത്തിലെ രജിസ്റ്റർ ചെയ്ത തൊഴിൽരഹിതർക്കുള്ള തൊഴിൽ വായ്പാ പദ്ധതിയാണിത്‌. വ്യവസായ-വ്യാപാര-സേവന മേഖലകളിൽ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ ഈ പദ്ധതി പ്രയോജനപ്പെടുത്താം. വളരെ ചെറിയ മുതൽമുടക്കിൽ ആരംഭിക്കാൻ കഴിയുന്ന സംരംഭങ്ങൾക്കാണ്‌ ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുക. 

 ചെറിയ ബേക്കറി യൂണിറ്റുകൾ, തയ്യൽ കേന്ദ്രങ്ങൾ, ആട്‌-പശു-കോഴി ഫാമുകൾ, ഓട്ടോറിക്ഷാ വാഹനങ്ങൾ, ഭക്ഷ്യ-കാർഷികാധിഷ്ഠിത സംരംഭങ്ങൾ എന്നിവ ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കാവുന്നതാണ്‌.

A. പദ്ധതി ആനുകൂല്യങ്ങൾ
ഒരുലക്ഷം രൂപ വരെ ഈ പദ്ധതിപ്രകാരം വായ്പ അനുവദിക്കുന്നു. ഗ്രൂപ്പ്‌ സംരംഭങ്ങളും ഇതിൽ ആരംഭിക്കാവുന്നതാണ്‌. ഗ്രൂപ്പിലെ ഒരംഗത്തിന്‌ ഒരു ലക്ഷം രൂപ എന്ന നിരക്കിൽ വായ്പ ലഭിക്കുന്നതാണ്‌.

B. സബ്‌സിഡി
പദ്ധതിച്ചെലവിന്റെ 20 ശതമാനം സബ്‌സിഡിയായി ലഭിക്കും.

C. യോഗ്യതകൾ
പ്രായം -21നും 50നും മദ്ധ്യേ.
വിദ്യാഭ്യാസ യോഗ്യത -സാക്ഷരത.
കുടുംബ വാർഷിക വരുമാനം -40,000 രൂപയിൽ താഴെ.
രജിസ്‌ട്രേഷൻ -എംപ്ലോയ്‌മെന്റ്‌ രജിസ്‌ട്രേഷൻ നിർബന്ധം.

D. സംരംഭകന്റെ വിഹിതം
സംരംഭകന്റെ വിഹിതം പ്രത്യേകം പറയുന്നില്ല. എന്നിരുന്നാലും 10 ശതമാനം വരെ ബാങ്കുകൾ ആവശ്യപ്പെടുന്നുണ്ട്‌.

E. അപേക്ഷയിലെ നടപടികൾ
ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചിലോ, ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസിലെ സെൽഫ്‌ എംപ്ലോയ്‌മെൻറ്‌ ഓഫീസറുടെ മുന്നിലോ അപേക്ഷ സമർപ്പിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം പദ്ധതി രൂപരേഖ, തിരിച്ചറിയൽ രേഖ, റേഷൻ കാർഡ്‌, സ്ഥിര ആസ്തികൾക്കുള്ള ക്വട്ടേഷനുകൾ എന്നിവയുടെ പകർപ്പും വില്ലേജ്‌ ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം.

അപേക്ഷകരെ ജില്ലാതലത്തിൽ ഇന്റർവ്യൂവിന്‌ ക്ഷണിക്കും. പാസാക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിലേക്ക്‌ ശുപാർശ ചെയ്ത്‌ അയയ്ക്കുന്നു. ധനകാര്യ സ്ഥാപനങ്ങളാണ്‌ വായ്പ അനുവദിക്കുന്നത്‌. വായ്പ അനുവദിച്ച്‌ ഉത്തരവ്‌ ലഭിച്ചുകഴിഞ്ഞാൽ മതിയായ സബ്‌സിഡി സംരംഭകന്റെ വായ്പാ കണക്കിലേക്ക്‌ ബാങ്കുകൾ വഴി ക്രെഡിറ്റ്‌ ചെയ്തു നൽകുന്നു.


ജില്ലാ കളക്ടർ ചെയർമാനായും ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർ കൺവീനറായും ഉള്ള ജില്ലാതല കമ്മിറ്റിയാണ്‌ ഇന്റർവ്യൂവിലൂടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്‌. സർക്കാരിന്റെ സ്വന്തം ഫണ്ട്‌ ഉപയോഗിച്ചാണ്‌ വായ്പയും സബ്‌സിഡിയും അനുവദിക്കുന്നത്‌.എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചുകൾ, ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസുകൾ, എംപ്ലോയ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ എന്നിവിടങ്ങളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്‌.

Post a Comment

Previous Post Next Post

Ad

Ad