" " " Find the Best Job Opportunities in Kerala with Astroage.in" Govt of Kerala Careers

Govt of Kerala Careers

 Govt of Kerala Careers

Govt of Kerala Careers


കേരള സർക്കാർ വകുപ്പുകളിൽ സ്ഥാപങ്ങളിൽ ഇന്റർവ്യൂ വഴി ഇപ്പോൾ നേടാവുന്ന തൊഴിലവസരങ്ങൾ. പത്താംക്ലാസ് മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകൾ ചുവടെ വായിക്കാം. വായിക്കുന്നതിനൊപ്പം സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കാൻ മറക്കരുത്.


മഹിള ശക്തി കേന്ദ്രത്തില്‍ ഒഴിവ്

മഹിള ശക്തികേന്ദ്ര പതിയില്‍  കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വുമണ്‍ വെല്‍ഫെയര്‍ ഓഫീസര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഹ്യുമാനിറ്റീസിലോ സോഷ്യല്‍ സയന്‍സിലോ ഉള്ള മാസ്റ്റര്‍ ബിരുദം, പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുവാനുള്ള പ്രാവീണ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയ യോഗ്യതകള്‍ ഉള്ള ജില്ലയിലെ സ്ഥിരതാമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്.

അപേക്ഷ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഐ സി ഡി എസ് കൊല്ലം അര്‍ബന്‍ 1, സ്റ്റേഡിയം കോംപ്ലക്‌സ്, കന്റോണ്‍മെന്റ് പി ഒ, കൊല്ലം 691001 എന്ന വിലാസത്തില്‍ നവംബര്‍ 10 നകം നല്‍കണം. വിശദ വിവരങ്ങള്‍ 9446282069 നമ്പറില്‍ അറിയാം.


സാമൂഹികനീതി വകുപ്പിൽ വിവിധ പോസ്റ്റുകളിൽ ഒഴിവ് 

സാമൂഹ്യനീതി വകുപ്പിന്റെ പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ ഹോമില്‍ സൂപ്രണ്ട്/മാനേജര്‍, കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി, കുക്ക് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം.

സൂപ്രണ്ട്/മാനേജര്‍ – യോഗ്യത എം എസ് ഡബ്ല്യൂവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 30 നും 56 നും ഇടയില്‍.

കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി – യോഗ്യത ബിരുദം(സോഷ്യല്‍ വര്‍ക്കില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി 40 വയസ്.

കുക്ക് – പ്രായപരിധി 40 വയസ്.

അപേക്ഷ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, പ്രൊബേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ നവംബര്‍ അഞ്ചിനകം നല്‍കണം. ഫോണ്‍: 0474-2794029, 8281999035 എന്നീ നമ്പരുകളില്‍ ലഭിക്കും.കിഫ്ബി:  പ്രൊജക്റ്റ് എഞ്ചിനീയര്‍മാരുടെ താല്‍ക്കാലിക നിയമനം

ആലപ്പുഴ :കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍(കില )തൃശൂര്‍, കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന പ്രോജെക്ടിലേക്ക് പ്രൊജക്റ്റ് എഞ്ചിനീയര്‍ -സിവില്‍ (3 എണ്ണം )തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തിയതി നവംബര്‍ 1. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kila.ac.in/careers എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.പാരമ്പര്യേതര ട്രസ്റ്റി നിയമനം

തിരൂര്‍ താലൂക്കിലെ തൃക്കണ്ടിയൂര്‍ ശ്രീ.ചെന്തല വിഷ്ണുക്ഷേത്രം,  മാറാക്കര ശ്രീ. കല്ലാര്‍മംഗലം  വിഷ്ണുക്ഷേത്രം  എന്നിവിടങ്ങളിലേക്ക് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അര്‍ഹരായ തദ്ദേശവാസികളെ നിയമിക്കുന്നു. അപേക്ഷകള്‍ നവംബര്‍ 13ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനിസ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡിലോ  മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ നല്‍കണം. അപേക്ഷാ ഫോം ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും ലഭിക്കും.


സമ്പുഷ്ട കേരളം പദ്ധതിയിൽ ന്യൂട്രീഷ്യനിസ്റ്റ് നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ന്യൂട്രീഷ്യൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ എസ്.പി.സി/ ഐസി.ഡി.എസ് ഓഫീസുകളിൽ ന്യൂട്രീഷ്യനിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.സി ന്യൂട്രീഷ്യൻ/ഫുഡ് സയൻസ്/ഫുഡ് ആന്റ് ന്യൂട്രീഷ്യൻ ക്ലിനിക്/ന്യൂട്രീഷ്യൻ. ഹോസ്പിറ്റൽ എക്‌സ്പീരിയൻസ്/ഡയറ്റ് കൗൺസിലിംഗ്/ ന്യൂട്രീഷ്യണൽ അസസ്‌മെന്റ്/പ്രെഗ്‌നൻസി കൗൺസിലിംഗ്/ലാക്‌ടേഷൻ കൗൺസിലിംഗ്/തെറാപ്പിക്ക് ഡയറ്റിംഗ് എന്നിവയിൽ സെപ്തംബർ 30ന് ശേഷം ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 45 വയസ് (2020 ഒക്‌ടോബർ 31ന് 45 വയസ് കവിയാൻ പാടില്ല).

അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം നവംബർ ആറിന് വൈകിട്ട് അഞ്ചിന് മുൻപ് ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐസിഡിഎസ് സെൽ പൂജപ്പുര തിരുവനന്തപുരം-695012 (8330002311, 8330002360) എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും  https://rb.gy/diwynu  എന്ന ലിങ്ക് സന്ദർശിക്കുക.


കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം

ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ബ്ലോക്ക് തലത്തിലെ നിര്‍വ്വഹണത്തിനായി നിലവിലെ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിവിധ തസ്തികകളിലായി ബിരുദാനന്തര ബിരുദം, വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍, ലൈവ്‌സ്‌റ്റോക്ക്), ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഒക്ടോബര്‍ ഒന്നിന് 35 വയസ്സ് കവിയാത്ത, താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുടുംബശ്രീയുടെ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ എന്ന പേരില്‍ എടുത്ത 100/രൂപയുടെ ഡി.ഡിയും സമര്‍പ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 23ന് വൈകീട്ട് അഞ്ചിന് മുമ്പായി കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206589 എന്ന നമ്പറില്‍ ബന്ധപ്പെടാം.


ന്യൂട്രീഷനിസ്റ്റ്: അപേക്ഷിക്കാം

വനിതാ ശിശുവികസന വകുപ്പിന്റെ നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍(സമ്പുഷ്ട കേരളം) പദ്ധതിയില്‍ ന്യൂട്രീഷനിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം. യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങള്‍ bit.ly/klmnpc20  എന്ന സൈറ്റില്‍ ലഭിക്കും. അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ സി ഡി എസ് സെല്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 എന്ന വിലാസത്തില്‍ നല്‍കണം. ഇന്റര്‍വ്യൂ ഓണ്‍ലൈനായി നടത്തും. വിശദ വിവരങ്ങള്‍ക്ക് 0474-2793069, 9747608988, 9895274129 എന്നീ നമ്പരുകളില്‍ ലഭിക്കും.


വാക്ക് ഇന്‍ ഇന്റര്‍വ്യു

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപിസ്റ്റ് കോഴ്സ് പാസായവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 11.30ന് ആയുര്‍വേദ കോളേജിനു സമീപം ആരോഗ്യഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2320988.

Post a Comment

Previous Post Next Post

Ad

Ad