" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ -1

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ -1

 
കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ - 1


കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ - 1


കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍


ജില്ലാ ആശുപത്രി ഒഴിവുകള്‍

ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ നവംബര്‍ 18 രാവിലെ 11ന് ഇടുക്കി ജില്ലാ ആശുപത്രിയില്‍ നടത്തും. തസ്തികയുടെ പേര,് യോഗ്യത എന്ന ക്രമത്തില്‍. ലാബ് ടെക്‌നീഷ്യന്‍/ ബ്ലഡ്ബാങ്ക് ടെക്‌നിഷ്യന്‍ ഡിഎംഎല്‍റ്റി (ഗവ. അംഗീകൃതം) യോഗ്യത-ബി.എസ്.സി/ എം.എല്‍.റ്റി (പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍) ഫാര്‍മസിസ്റ്റ് – ഡിഫാം, ബിഫാം (ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍) എക്‌സ് റേ, ഇസിജി ടെക്‌നീഷ്യന്‍, (ഇസിജി ടെക്‌നീഷ്യന്‍ പി.എസ്.സി അംഗീകൃത യോഗ്യത, ഡിആര്‍റ്റി, പി.എസ്.സി അംഗീകൃത യോഗ്യത). ലാബ് അറ്റന്‍ഡര്‍ വിഎച്ച്എസ്.സി, എം.എല്‍.റ്റി, പ്ലസ് ടു സയന്‍സ്, ലാബ് വര്‍ക്കില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 232474

സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ കരാര്‍ നിയമനം

ഫിഷറീസ് വകുപ്പില്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിക്കുന്ന റീജ്യണല്‍ കണ്‍ട്രോള്‍ റൂമിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്ടോണിക്സ് കമ്മ്യൂണിക്കേഷന്‍ ബി ടെക് ബിരുദം. വേതനം പ്രതിമാസം 25000 രൂപ. പ്രായപരിധി 22 നും 45 നുമിടയില്‍. അപേക്ഷകള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, കോഴിക്കോട് 673005 എന്ന വിലാസത്തില്‍ നവംബര്‍ 16 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2383780.



മൾട്ടി പർപ്പസ് ഹെൽപ്പർ താത്കാലിക നിയമനം


തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ മൾട്ടിപർപ്പസ് ഹെൽപ്പർ (വനിതകൾ മാത്രം) തസ്തികയിൽ രണ്ട് താത്കാലിക ഒഴിവ് നിലവിലുണ്ട്. എട്ടാം ക്ലാസ് യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം, 2020 ഒക്‌ടോബർ എട്ടിന് പ്രായം 18-41നും മദ്ധ്യേ. പ്രതിമാസ ശമ്പളം 8,000 രൂപ.
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 18ന് മുൻപ് നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.

വനിത സെക്യൂരിറ്റി ഗാർഡ് താൽകാലിക നിയമനം
തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ സെക്യൂരിറ്റി ഗാർഡ് (വനിതകൾ മാത്രം) തസ്തികയിൽ രണ്ട് താൽകാലിക ഒഴിവുണ്ട്. എട്ടാം ക്ലാസ് യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. വൈകിട്ട് അഞ്ചു മുതൽ രാവിലെ ഒൻപതുവരെയാണ് ജോലിയുടെ സമയക്രമം. 2020 ഒക്‌ടോബർ എട്ടിന് 18-41 നും മധ്യേ പ്രായമുള്ളവരായിരിക്കണം. ശമ്പളം പ്രതിമാസം 8,000 രൂപ. വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർഥികൾ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 18നു മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം

സംസ്ഥാന സര്‍ക്കാര്‍ മത്സ്യവകുപ്പ് മുഖേന കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലേക്ക് ഒരു വര്‍ഷത്തേക്ക് അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: ബി.എഫ്.എസ്.സി ബിരുദം/ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം/എം.എസ്.സി സുവോളജി. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, വെസ്റ്റ്ഹില്‍, കോഴിക്കോട്, പിന്‍ 673005 എന്ന വിലാസത്തില്‍ നവംബര്‍ ആറിനകം അപേക്ഷിക്കണം. ഫോണ്‍ 0495 – 2383780, ഇ മെയില്‍ : ddfcalicut@gmail.com

വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയില്‍ പി.ആര്‍.ഡിയുടെ വീഡിയോ സ്ട്രിംഗര്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് അപേക്ഷിക്കേണ്ടത്. യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാര്‍ത്താ വിഭാഗത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം, സ്വന്തമായി ഫുള്‍ എച്ച്.ഡി. പ്രൊഫഷണല്‍ ക്യാമറ, ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകണം, ദൃശ്യങ്ങള്‍ വേഗത്തില്‍ അയക്കുന്നതിനുള്ള സംവിധാനവും പരിജ്ഞാനവും ഉണ്ടാകണം. ജില്ലയില്‍ സ്ഥിര താമസക്കാരനാകണം. അവസാന തീയതി നവംബര്‍ 20. അപേക്ഷാ ഫോം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും www.prd.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ഹാജരാക്കണം.

വിവിധ തസ്തികകളിലേക്ക് നിയമനം: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ:വനിത ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള ജില്ല പ്രോജക്ട് അസിസ്റ്റന്റ് ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികളിലേക്ക് താത്കാലിക നിയമനത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്രായം 2020 ഒക്‌ടോബര്‍ 31ന് 35 വയസ് കവിയാന്‍ പാടില്ല. തസ്തിക, വിദ്യാഭ്യാസ യോഗ്യത എന്നീ ക്രമത്തില്‍ ചുവടെ. ജില്ല പ്രോജക്ട് അസിസ്റ്റന്റ്: മാനേജ്‌മെന്റ/സാമൂഹ്യശാസ്ത്രം/ ന്യൂട്രീഷന്‍ എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ.ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികകള്‍ക്ക് അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. അപേക്ഷ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍, മേലുവള്ളിയില്‍ ബില്‍ഡിങ്, ഇരുമ്പ് പാലം പി.ഒ, ആലപ്പുഴ, കല്ലുപാലത്തിന് സമീപം എന്ന വിലാസത്തില്‍ നല്കണം.
അപേക്ഷ നവംബര്‍ ഒമ്പതു വൈകിട്ട് നാലു വരെ സ്വീകരിക്കും. ഫോണ്‍ 0477 2251200, 8330884849. അപ്ലിക്കേഷന്‍ ഫോം, നോട്ടിഫിക്കേഷന്‍ എന്നിവയ്ക്കായി ലിങ്ക് സന്ദര്‍ശിക്കാം:bit.ly/2HJT3mr 

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്

പാലക്കാട്‌ ജില്ലയില്‍ ആലത്തൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അതത് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെ വയസ്സിളവ് അനുവദിക്കും. അപേക്ഷകള്‍ നവംബര്‍ 17 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃക ആലത്തൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. ഫോണ്‍ 04922 254007.

ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവുകൾ

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോർഡിനേറ്റർ, പ്രോജക്ട് ഫെല്ലോ തസ്തികകളിൽ താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ കോർഡിനേറ്റർ തസ്‌കയിൽ ഒരു ഒഴിവാണുളളത്. ലൈഫ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നിവയിൽ എം.എസ്‌സിയോ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.ഡബ്ല്യു ബിരുദമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. പി.എച്ച്.ഡിയോ എം.ഫിലോ ഉളളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസ ശമ്പളം 20000 രൂപ. പരിസ്ഥിതി/ജൈവ വൈവിധ്യ സംരക്ഷണ മേഖലയിൽ രണ്ട് വർഷം പ്രവൃത്തി പരിചയം അഭിലഷണീയം. പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.
പ്രോജക്ട് ഫെല്ലോ തസ്തികയിൽ രണ്ട് ഒഴിവുകളാണുളളത്. ബയോളജിക്കൽ സയൻസ്/ലൈഫ് സയൻസ്/എൻവയോൺമെന്റ് സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നിവയിൽ ബിരുദമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. പ്രതിമാസവേതനം 15000 രൂപ. അപേക്ഷ www.keralabiodiversity.org യിലെ ലിങ്കിലൂടെ നൽകാം. അപേക്ഷയൊടൊപ്പം പാൻ, ആധാർകാർഡ്, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന പകർപ്പുകളും നൽകണം. നവംബർ നാല് വരെ അപേക്ഷിക്കാം.

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ -ഒന്ന്, എസ്.എസ്.എല്‍.സി പാസായിരിക്കണം, പി.എസ്.സി അംഗീകരിച്ച കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് മലയാളം (ലോവര്‍) ഇംഗ്ലീഷ് ലോവര്‍ സര്‍ട്ടിഫിക്കറ്റും. പ്രായം 40 വയസ് കവിയരുത്. ശമ്പളം 10,000 രൂപ. ഇന്റര്‍വ്യൂ നവംബര്‍ 10-ന് രാവിലെ 11 മുതല്‍. നഴ്‌സിംഗ് അസിസ്റ്റന്റ്/അറ്റന്‍ഡര്‍-രണ്ട്. യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം. അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റര്‍ ചെയ്ത ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ ഹോമിയോ മരുന്ന് കൈകാര്യം ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ജില്ലാ ലേബര്‍ ഓഫീസര്‍/ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മേലൊപ്പ് വച്ചത്. 40 വയസ് കവിയരുത്. ശമ്പളം 11,000 രൂപ. ഇന്റര്‍വ്യൂ നവംബര്‍ 12-ന് രാവിലെ 11 മുതല്‍. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചയ്ക്ക് കോവിഡ്-19 പ്രോട്ടോകോള്‍ പാലിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ് തുടങ്ങിയ അസല്‍ രേഖകളും സഹിതം കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപമുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു

നെയ്യാര്‍ഡാം നാഷണല്‍ ഫിഷ് സീഡ് ഫാമിലേക്ക് ഇലക്ട്രീഷ്യന്‍, പ്ലംബര്‍ കം ഓപ്പറേറ്റര്‍, വര്‍ക്കേഴ്‌സ് എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായപരിധി 50 വയസ്. എസ്.എസ്.എല്‍.സി, നീന്തല്‍ പരിജ്ഞാനം എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കാം. പരിസരവാസികള്‍ക്കും പുരുഷന്മാര്‍ക്കും മുന്‍ഗണന ലഭിക്കും. ഇലക്ട്രീഷ്യന്‍, വയര്‍മാന്‍ ട്രേഡിലുള്ള ഐ.റ്റി.ഐ യോഗ്യതയാണ് ഇലക്ട്രീഷ്യന്‍ തസ്തികയ്ക്കുള്ള യോഗ്യത. കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്ലംബിംഗിള്‍ ഐ.റ്റി.ഐ സര്‍ട്ടിഫിക്കറ്റും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പ്ലംബിംഗ് ആന്‍ഡ് ഓപ്പറേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 15 ന് മുന്‍പ് നെയ്യാര്‍ഡാം ഫിഷറീസ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544815783, 9446365984.

അക്കൗണ്ടന്റ് തസ്തിക കരാര്‍ നിയമനം

കൊച്ചി: കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടാലി അറിയാവുന്ന, സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 60 വയസ് കവിയാന്‍ പാടില്ല. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകള്‍, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ നവംബര്‍ അഞ്ചിന്് മുമ്പ് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍ 0484 2422275, 0484 2422068.

ഡയറി എക്സ്റ്റൻഷൻ ഓഫീസർ താൽകാലിക നിയമനം

സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിൽ അസ്ഥി സംബന്ധമായ പരിമിതിയുള്ള ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഡയറി എക്സ്റ്റൻഷൻ ഓഫീസറിന്റെ ഒരു താൽകാലിക ഒഴിവു നിലവിലുണ്ട്. പ്രായപരിധി 2020 ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസ്സിളവ് സഹിതം). ശമ്പളം 39500-83000 രൂപ. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ ഐ.സി.എ.ആറിനു കീഴിലുള്ള നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഡയറി സയൻസിലുള്ള ബി.ടെക് ബിരുദം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. അസ്ഥി സംബന്ധമായ പരിമിതരുടെ അഭാവത്തിൽ മൂകബധിര ഉദ്യോഗാർഥികളെയും അവരുടെ അഭാവത്തിൽ കാഴ്ച പരിമിതിയുള്ളവരെയും പരിഗണിക്കും.

ഡ്രൈവര്‍ കം ഓപ്പറേറ്റര്‍ ഇന്റര്‍വ്യൂ നവംബര്‍ 6ന്

വേങ്ങേരി തടമ്പാട്ടുതഴത്തെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കോഴിക്കോട് മേഖല കേന്ദ്രത്തില്‍ ഒഴിവുള്ള ഡ്രൈവര്‍ കം ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതന നിരക്കില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം സേവനമനുഷ്ഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കായി വാക്ക്- ഇന്‍- ഇന്റര്‍വ്യൂ നടത്തുന്നു. നവംബര്‍ ആറിന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇന്റര്‍വ്യൂ. ലൈറ്റ് /ഹെവി മോട്ടോര്‍ വാഹന ലൈസന്‍സ് ഉള്ളവരും സിനിമ പ്രൊജക്റ്റ് ഓപ്പറേറ്റര്‍ ആയി ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉള്ളവരും 18 നും 60 നും ഇടയില്‍ പ്രായം ഉള്ളവരുമായവര്‍ക്ക് പങ്കെടുക്കാം. ഈ ഓഫീസിനു കീഴില്‍ വരുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 715 രൂപ ദിവസ വേതന നിരക്കില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായിരിക്കണം. കോഴിക്കോട് ജില്ലയില്‍ ഉള്ളവര്‍ക്കു മുന്‍ഗണന. ഫോണ്‍ 04952370368

എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ നിയമനം

കൊച്ചി: എറണാകുളം മഹാരാജാസ് ഓട്ടോണമസ് കോളേജിലെ യു.ജി/പി.ജി സെമസ്റ്റര്‍ പരീക്ഷകള്‍ സംബന്ധീച്ച ജോലികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-ഏഴ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-രണ്ട്, ഓഫീസ് അറ്റന്‍ഡന്റ്-രണ്ട് തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 10-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് അഭിമുഖത്തിന് ഹാജരാകണം. യോഗ്യത സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ബന്ധപ്പെട്ട വിഷയത്തിലുളള ഡിഗ്രി/ഡിപ്ലോമ, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ഡിഗ്രി/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഓഫീസ്് അറ്റന്‍ഡന്റ്- പ്ലസ് ടു/തത്തുല്യ യോഗ്യത കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഓട്ടോണമസ് കോളേജുകളിലെ പരീക്ഷാ സെക്ഷനുകളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. വിശദ വിവരങ്ങള്‍ക്ക് principal@maharajas.ac.in വെബ്‌സൈറ്റിലും 0484-2352838, 2363038 നമ്പരിലും അറിയാം.

സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ്

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും കായിക ക്ഷമതയുമുള്ള 18നും 45 നും മധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകരുടെ പേരില്‍ പൊലീസ് കേസുകള്‍ പാടില്ല. താത്പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിനു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. നവംബര്‍ ആറിന് നടക്കുന്ന അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അപേക്ഷ, ഒഴിവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0470-2646565.

ജൂനിയർ കൺസൾട്ടന്റ് കരാർ നിയമനം

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആന്റ് ട്രെയിനിംഗ് കേരളയിൽ (സീമാറ്റ്-കേരള) ജൂനിയർ കൺസൾട്ടന്റ് (ഹ്രസ്വകാല കരാർ നിയമനത്തിന്) അപേക്ഷ ക്ഷണിച്ചു. നോൺ പ്രഫഷണൽ/പ്രഫണൽ വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. പ്രായം 40 വയസ്സിൽ താഴെയായിരിക്കണം. നവംബർ 13ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. വിശദമായ വിജ്ഞാപനവും അപേക്ഷാഫോമും siemat.kerala.gov.in ൽ ലഭിക്കും.

ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവുകൾ

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോർഡിനേറ്റർ, പ്രോജക്ട് ഫെല്ലോ തസ്തികകളിൽ താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ കോർഡിനേറ്റർ തസ്‌കയിൽ ഒരു ഒഴിവാണുളളത്. ലൈഫ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നിവയിൽ എം.എസ്‌സിയോ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.ഡബ്ല്യു ബിരുദമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. പി.എച്ച്.ഡിയോ എം.ഫിലോ ഉളളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസ ശമ്പളം 20000 രൂപ. പരിസ്ഥിതി/ജൈവ വൈവിധ്യ സംരക്ഷണ മേഖലയിൽ രണ്ട് വർഷം പ്രവൃത്തി പരിചയം അഭിലഷണീയം. പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.
പ്രോജക്ട് ഫെല്ലോ തസ്തികയിൽ രണ്ട് ഒഴിവുകളാണുളളത്. ബയോളജിക്കൽ സയൻസ്/ലൈഫ് സയൻസ്/എൻവയോൺമെന്റ് സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നിവയിൽ ബിരുദമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. പ്രതിമാസവേതനം 1500 രൂപ. അപേക്ഷ www.keralabiodiversity.org യിലെ ലിങ്കിലൂടെ നൽകാം. അപേക്ഷയൊടൊപ്പം പാൻ, ആധാർകാർഡ്, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന പകർപ്പുകളും നൽകണം. നവംബർ നാല് വരെ അപേക്ഷിക്കാം.

സപ്പോര്‍ട്ടിങ്് എഞ്ചിനീയര്‍ നിയമനം

കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും പ്രീ-മെട്രിക്, പോസ്റ്റ്മെട്രിക് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ പദ്ധതികളുടെയും പ്രവര്‍ത്തനം ഓണ്‍ലൈനാക്കിയതിന്റെ ഭാഗമായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സപ്പോര്‍ട്ടിങ്് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യത: ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/എംസിഎ/എംഎസ് സി ഐടി/എംഎസ് സി സി.എസ്. താല്‍പ്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ജനന തീയതി, വിദ്യാഭ്യാസയോഗ്യത, ഇ മെയില്‍ ഐഡി എന്നിവ ഉള്‍പ്പെടുന്ന ബയോഡാറ്റ ഒക്ടോബര്‍ 31 നകം ററീരെസസറ@ഴാമശഹ.രീാ മെയിലിലേക്ക് അയക്കണം. കൂടിക്കാഴ്ചക്ക് രേഖകളുടെ ഒറിജിനല്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ട് ലഭിക്കും. ഫോണ്‍ : 04952370379, 2370657.

വാക്- ഇന്‍- ഇന്റര്‍വ്യൂ

കോഴിക്കോട് ജില്ലയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ ഫോട്ടോഗ്രാഫിക് അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് ഒക്ടോബര്‍ 30ന് രാവിലെ 11ന് വാക്- ഇന്‍- ഇന്റര്‍വ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിൽ പരമാവധി 89 ദിവസത്തേക്കാണ് നിയമനം. യോഗ്യത: ഏഴാം ക്ലാസ്സ്. പ്രിന്റിങ്, ഡവലപ്പിങ്, വാഷിങ്, ഗ്ലെയ്‌സിങ്, കെമിക്കലുകളുടെ മിശ്രണം എന്നിവ ഉല്‍പ്പെടുന്ന ഡാര്‍ക് റൂം ജോലികള്‍ അറിഞ്ഞിരിക്കണം. ഫോട്ടോ സ്റ്റുഡിയോയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം വാക്- ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ 0495 2371096.

കേരള ചിക്കന്‍ ഫാമില്‍ സൂപ്പര്‍വൈസര്‍ ഒഴിവ്

കുടുംബശ്രീ ബോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍ (കേരള ചിക്കന്‍) ഫാം സൂപ്പര്‍വൈസര്‍ ഒഴിവിലേയ്ക്ക് അപേക്ഷിക്കാം. പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 30 വയസ്. യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍ പകര്‍പ്പുകള്‍ സഹിതം നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ നവംബര്‍ നാലിന് വൈകിട്ട് നാലിനകം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 678 001 വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോം www.keralachicken.org.in ല്‍ ലഭിക്കും.

വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ മഹിളാ ശക്തി കേന്ദ്ര പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിക്കുന്ന District Level Central for Women (DLCW) ല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, എന്നീ തസ്തികകളിലാണ് നിയമനം. വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ നിയമനത്തിന് ഹ്യുമാനിറ്റീസ്/സോഷ്യല്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിഞ്ജാനവും വനിതകളുമായി ബന്ധപ്പെട്ട പദ്ധതികള്‍/ പ്രോഗ്രാമുകള്‍ നിര്‍വ്വഹണം നടത്തിയിട്ടുളള പരിചയവും ഉണ്ടായിരിക്കണം. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 35000 രൂപ ഓണറേറിയം ലഭിക്കും. ഉയര്‍ന്ന പ്രായ പരിധി 35 വയസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിയമനത്തിന് ഹ്യുമാനിറ്റീസ്/സോഷ്യല്‍ വര്‍ക്ക് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വനതകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍/വിഷയങ്ങള്‍ സംബന്ധിച്ച് കൈകാര്യം ചെയ്ത് പരിചയവും ഉണ്ടായിരിക്കണം. രണ്ട് ഒഴിവുകളാണുള്ളത്. പ്രതിമാസം 20000 രൂപ ഓണറേറിയം ലഭിക്കും. ഉയര്‍ന്ന പ്രായ പരിധി 35 വയസ്. അഡ്രസ്സ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ വ്യക്തമാക്കിയുള്ള അപേക്ഷ dwcdompm@gmail.com ലേക്ക് ഒക്‌ടോബര്‍ 30 നകം അയക്കണം. വിവരങ്ങള്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ ലഭിക്കും. 04832950084

കുടുംബശ്രീബ്ലോക്ക്‌കോഓര്‍ഡിനേറ്റര്‍ അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലയില്‍ കുടുംബശ്രീബ്ലോക്ക്‌കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.തസ്തിക, ഒഴിവുകള്‍, വിദ്യാഭ്യാസയോഗ്യത എന്ന ക്രമത്തില്‍:
ബിസി 1 -ബ്ലോക്ക്‌കോ-ഓര്‍ഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം) -രണ്ട്ഒഴിവ്, ബിരുദാനന്തര ബിരുദം
ബിസി 2-ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഡി.ഡി.യു.ജി.കെ.വൈ)- നാല്ഒഴിവ്, ബിരുദാനന്തര ബിരുദംപ്രതിഫലം 20000 രൂപ.
ബിസി 3- ബ്ലോക്ക്‌കോഓര്‍ഡിനേറ്റര്‍ (എംഐഎസ് )ഒരുഒഴിവ്, യോഗ്യത-ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം (എംഎസ്.വേഡ്, എക്സല്‍) കുടുംബശ്രീഅംഗങ്ങളായ വനിതകള്‍ക്ക മാത്രം. പ്രതിഫലം 15000 രൂപ.എല്ലാതസ്തികളിലേക്കും പ്രായപരിധി 2020 ഒക്ടോബര്‍ 1ന് 35 വയസ് കവിയാന്‍ പാടില്ല.
ഒരുവര്‍ഷംകരാര്‍അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയുംഅഭിമുഖത്തിന്റെയുംഅടിസ്ഥാനത്തിലാണ്‌തെരഞ്ഞെടുപ്പ്. അപേക്ഷിക്കുന്ന ബ്ലോക്കിലെസ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കിലെതാമസക്കാര്‍, ജില്ലയില്‍താമസിക്കുന്നവര്‍എന്നിവര്‍ക്ക്‌യഥാക്രമംമുന്‍ഗണന. അപേക്ഷകള്‍ കുടുംബശ്രീജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നോലഭിക്കും. അപേക്ഷസമര്‍പ്പിക്കേണ്ട അവസാന തീയതി നവം. 23 ന് വൈകുന്നേരം 5 വരെ. പരീക്ഷാ ഫീസായി 100 രൂപയുടെഡിഡിജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍കുടുംബശ്രീഇടുക്കി എന്ന പേരിലെടുത്ത് അപേക്ഷയോടൊപ്പംസമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പംവിദ്യാഭ്യാസയോഗ്യതതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോഅടങ്ങിയവിലാസരേഖഎന്നിവയുടെസ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുംഉള്‍പ്പെടുത്തണം. അസല്‍സര്‍ട്ടിഫിക്കറ്റുകള്‍സമര്‍പ്പിക്കേണ്ട. കവറിനു മുകളില്‍ ബി സി 1 അല്ലെങ്കില്‍ ബി സി 2 അല്ലെങ്കില്‍ ബിസി 3 എന്ന്‌രേഖപ്പെടുത്തണം. ഓരോകോഡിനും പ്രത്യേക അപേക്ഷ വേണം. അപേക്ഷഅയക്കേണ്ട വിലാസം: ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി ഒ, കുയിലിമല, ഇടുക്കി 685603 എന്ന വിലാസത്തില്‍അയയ്ക്കണം.

കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം

വയനാട് ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ബ്ലോക്ക് തലത്തിലെ നിര്‍വ്വഹണത്തിനായി നിലവിലെ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിവിധ തസ്തികകളിലായി ബിരുദാനന്തര ബിരുദം, വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍, ലൈവ്‌സ്‌റ്റോക്ക്), ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഒക്ടോബര്‍ ഒന്നിന് 35 വയസ്സ് കവിയാത്ത, താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുടുംബശ്രീയുടെ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ എന്ന പേരില്‍ എടുത്ത 100/രൂപയുടെ ഡി.ഡിയും സമര്‍പ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 23ന് വൈകീട്ട് അഞ്ചിന് മുമ്പായി കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206589 എന്ന നമ്പറില്‍ ബന്ധപ്പെടാം.

താത്കാലിക നിയമനം

ചിറയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ട്രോമാ കെയര്‍ എ.എല്‍.എസ് ആംബുലന്‍സ് ടെക്നീഷ്യന്‍, ട്രോമാ കെയര്‍ എ.എല്‍.എസ് ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എസ്.സി/എം.എസ്.സി നഴ്സിംഗ് യോഗ്യതയും നിര്‍ബന്ധിത ഐ.സി.യു/എ.സി.എല്‍.എസില്‍ ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് ആംബുലന്‍സ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ആംബുലന്‍സ് ഡ്രൈവര്‍ക്ക് എസ്.എസ്.എല്‍.സി, ഹെവി വെഹിക്കിള്‍ ലൈസന്‍സ്, മൂന്നുവര്‍ഷത്തെ പരിചയം എന്നിവ ഉണ്ടായിരിക്കണം. ആംബുലന്‍സ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് നവംബര്‍ അഞ്ചിന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടക്കും. ഡ്രൈവര്‍ തസ്തികയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ രണ്ട് വൈകിട്ട് മൂന്നുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0470-2646565.

മഹിള ശക്തി കേന്ദ്രത്തില്‍ ഒഴിവ്

കൊല്ലം ജില്ലയില്‍ മഹിള ശക്തികേന്ദ്ര പതിയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വുമണ്‍ വെല്‍ഫെയര്‍ ഓഫീസര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഹ്യുമാനിറ്റീസിലോ സോഷ്യല്‍ സയന്‍സിലോ ഉള്ള മാസ്റ്റര്‍ ബിരുദം, പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുവാനുള്ള പ്രാവീണ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയ യോഗ്യതകള്‍ ഉള്ള ജില്ലയിലെ സ്ഥിരതാമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്.
അപേക്ഷ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഐ സി ഡി എസ് കൊല്ലം അര്‍ബന്‍ 1, സ്റ്റേഡിയം കോംപ്ലക്‌സ്, കന്റോണ്‍മെന്റ് പി ഒ, കൊല്ലം 691001 എന്ന വിലാസത്തില്‍ നവംബര്‍ 10 നകം നല്‍കണം. വിശദ വിവരങ്ങള്‍ 9446282069 നമ്പറില്‍ അറിയാം.

സാമൂഹ്യനീതി വകുപ്പില്‍ കരാര്‍ നിയമനം

കൊല്ലം ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്റെ പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ ഹോമില്‍ സൂപ്രണ്ട്/മാനേജര്‍, കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി, കുക്ക് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം.
സൂപ്രണ്ട്/മാനേജര്‍ – യോഗ്യത എം എസ് ഡബ്ല്യൂവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 30 നും 56 നും ഇടയില്‍.
കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി – യോഗ്യത ബിരുദം(സോഷ്യല്‍ വര്‍ക്കില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി 40 വയസ്.
കുക്ക് – പ്രായപരിധി 40 വയസ്.
അപേക്ഷ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, പ്രൊബേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ നവംബര്‍ അഞ്ചിനകം നല്‍കണം. ഫോണ്‍: 0474-2794029, 8281999035 എന്നീ നമ്പരുകളില്‍ ലഭിക്കും.

പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം

മലപ്പുറം ജില്ലയില്‍ മത്സ്യവകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയിലേക്ക് ജില്ലയില്‍ അക്വാകള്‍ച്ചര്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.എഫ്.എസ്.സി ബിരുദം/ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം/എം.എസ്.സി സുവോളജി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ് പൊന്നാനി നഗരം, പി.ഒ മലപ്പുറം എന്ന വിലാസത്തില്‍ നേരിട്ടോ ddfisheriespni@gmail.com ലോ ഒക്‌ടോബര്‍ 30നകം അപേക്ഷിക്കണം. ഫോണ്‍ : 0494 2666428.

പ്രോജക്ട് എഞ്ചിനീയര്‍ കരാര്‍ നിയമനം

തൃശ്ശൂരിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് എഞ്ചിനീയര്‍ സിവില്‍ തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ ഒന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kila.ac.in/careers.

അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഒഴിവ്

പാലക്കാട് ജില്ലയില്‍ കുഴല്‍മന്ദം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ കുഴല്‍മന്ദം, മാത്തൂര്‍, കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി, കുത്തനൂര്‍, കണ്ണാടി, തേങ്കുറിശ്ശി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ / ഹെല്‍പ്പര്‍മാരുടെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസ്സായവരും, ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. എസ്.സി / എസ്.ടി വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെ വയസ്സിളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 11 വൈകീട്ട് അഞ്ച് വരെ. അപേക്ഷയുടെ മാതൃക കുഴല്‍മന്ദം ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയത്തിലോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. അപേക്ഷിക്കേണ്ട വിലാസം – ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, കുഴല്‍മന്ദം പി.ഒ, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കുഴല്‍മന്ദം-678702, ഫോണ്‍- 0492 2295232

സാഗര്‍മിത്ര പദ്ധതിയില്‍ അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജനയ്ക്കു കീഴില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗര്‍ മിത്ര പദ്ധതിയിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സമുദ്ര മത്സ്യ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുന്നവരാണു സാഗര്‍മിത്രകള്‍.കേരളത്തിലെ ഒമ്പതു തീരദേശ ജില്ലകളിലെ 222 സമുദ്ര മത്സ്യഗ്രാമങ്ങളിലേക്ക് 222 സാഗര്‍മിത്രകളെ ആറു മാസത്തേക്കു കരാര്‍ അടിസ്ഥാനത്തിലാണു നിയമിക്കുന്നത്. കരാര്‍കാലത്ത് പ്രതിമാസം 15,000 രൂപ ഇന്‍സെന്റിവ് നല്‍കും. ഫിഷറീസ് സയന്‍സ്, മറൈന്‍ ബയോളജി, സുവോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദം നേടിയിട്ടുള്ളവരും ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാഗത്ഭ്യമുള്ളവരും വിവരസാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുള്ളവരും മത്സ്യഗ്രാമം സ്ഥിതിചെയ്യുന്ന പ്രദേശത്തു വസിക്കുന്നവരോ ആകണം അപേക്ഷകര്‍. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ ഫിഷറീസ് വകുപ്പിന്റെ തിരദേശ ജില്ലാ ഓഫിസുകളിലും തീരദേശ മത്സ്യഭവനിലും ലഭിക്കും. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ഒക്ടോബര്‍ 27നകം സമര്‍പ്പിക്കണമെന്നു ഫീഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2450773.

ലാബ് ടെക്നീഷ്യന്‍ നിയമനം

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍മാരെ നിയമിക്കുന്നതിന് നവംബര്‍ മൂന്നിന് രാവിലെ 10ന് വാക്-ഇന്‍-ഇന്‍റര്‍വ്യു നടത്തും. പി.എസ്.സി നിഷ്കര്‍ച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ,പകര്‍പ്പ് എന്നിവ സഹിതം പങ്കെടുക്കണം. ഫോണ്‍: 04828 203492.

താല്‍ക്കാലിക നിയമനം

ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) ആശുപത്രി വികസനസമിതി മുഖേനെ ഡ്രൈവര്‍ കം ഹെല്‍പ്പര്‍, ക്ലര്‍ക്ക് തസ്തികകളിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) യില്‍ ഒക്ടോബര്‍ 30 രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 27ന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജില്ലാ ആയുര്‍വേദ ആശുപത്രി, പാറേമാവില്‍, ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷ നല്‍കണം.
ക്ലര്‍ക്ക് തസ്തികില്‍ അപേക്ഷിക്കുന്നവര്‍ മലയാളം കമ്പ്യൂട്ടിംഗ് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്കേ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ സാധിക്കു. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് വേണം കൂടിക്കാഴ്ചയ്ക്ക് ഹാജരാകാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232420, 9447383362

വാക്ക് ഇൻ ഇന്റർവ്യൂ

സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) കരാറടിസ്ഥാനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ താൽകാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദവും സർക്കാർ കോളേജുകൾ/ മറ്റ് അംഗീകൃത കോളേജുകൾ/ യൂണിവേഴ്‌സിറ്റികൾ/ മറ്റ് അപ്പക്‌സ് സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ്ഡായുള്ള 10 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഏതെങ്കിലും മാനേജ്‌മെന്റ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം അധികയോഗ്യതയായി പരിഗണിക്കും. പ്രായപരിധി 65 വയസ്സ്. തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ 30ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുമായി വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണമെന്ന് അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി അറിയിച്ചു. ഫോൺ: 04712320420.

സ്റ്റാഫ് നഴ്‌സ് നിയമനം

മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു. GNM/Bsc നഴ്‌സിംങ് പൂര്‍ത്തീകരിച്ച കേരള നഴ്‌സ് & മിഡ് വൈഫറി റെജിസ്‌ട്രേഷനും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയം ഇല്ലാത്തവര്‍ക്ക് സ്റ്റാഫ് നഴ്‌സ് ട്രെയിനി നിയമനത്തിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ആശുപത്രിയിലെ എച്ച്.ആര്‍ വിഭാഗത്തില്‍ ബയോഡാറ്റ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവയുമായി ഒക്‌ടോബര്‍ 27 നകം ഹാജരാവണം.

വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ മഹിളാ ശക്തി കേന്ദ്ര പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിക്കുന്ന District Level Central for Women (DLCW) ല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, എന്നീ തസ്തികകളിലാണ് നിയമനം. വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ നിയമനത്തിന് ഹ്യുമാനിറ്റീസ്/സോഷ്യല്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിഞ്ജാനവും വനിതകളുമായി ബന്ധപ്പെട്ട പദ്ധതികള്‍/ പ്രോഗ്രാമുകള്‍ നിര്‍വ്വഹണം നടത്തിയിട്ടുളള പരിചയവും ഉണ്ടായിരിക്കണം. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 35000 രൂപ ഓണറേറിയം ലഭിക്കും. ഉയര്‍ന്ന പ്രായ പരിധി 35 വയസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിയമനത്തിന് ഹ്യുമാനിറ്റീസ്/സോഷ്യല്‍ വര്‍ക്ക് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വനതകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍/വിഷയങ്ങള്‍ സംബന്ധിച്ച് കൈകാര്യം ചെയ്ത് പരിചയവും ഉണ്ടായിരിക്കണം. രണ്ട് ഒഴിവുകളാണുള്ളത്. പ്രതിമാസം 20000 രൂപ ഓണറേറിയം ലഭിക്കും. ഉയര്‍ന്ന പ്രായ പരിധി 35 വയസ്.

Post a Comment

Previous Post Next Post

Ad

Ad