" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" BECIL Recruitment 2021 Apply for Broadcast Engineering Consultants India limited Jobs Vacancy

BECIL Recruitment 2021 Apply for Broadcast Engineering Consultants India limited Jobs Vacancy



ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021

 ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് ഹാൻഡിമാൻ / ലോഡർ, സൂപ്പർവൈസർ, സീനിയർ സൂപ്പർവൈസർ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. ഈ തസ്തികകളിലേക്ക് മൊത്തം 103 ഒഴിവുകൾ ഉണ്ട്. യോഗ്യതയുള്ളതും താൽപ്പര്യമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് July -15 -2021-നോ അതിനു മുമ്പോ നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കാം. യോഗ്യതാ മാനദണ്ഡം, പ്രായപരിധി, ശമ്പളത്തിന്റെ സ്കെയിൽ, അപേക്ഷാ ഫീസ്, അപേക്ഷാ ഫോം, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ പോസ്റ്റ് വൈസ് വിശദാംശങ്ങൾ താഴെ വിവരിക്കുന്നു.

BECIL Recruitment 2021 Apply for Broadcast Engineering Consultants India limited Jobs Vacancy


ഹാൻഡി മാൻ ലോഡർ തസ്തികയിൽ 73 ഒഴിവുകളാണുള്ളത് 14014 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. 45 വയസ്സാണ് പരമാവധി പ്രായപരിധി. എട്ടാം ക്ലാസ് പാസായവർക്കും ഹിന്ദി കൂടാതെ ലോക്കൽ ലാംഗ്വേജ് അറിയുന്ന ആൾക്കും ഇംഗ്ലീഷ് വായിക്കാൻ കഴിവുള്ള വർക്കും അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

സൂപ്പർവൈസർ തസ്തികയിൽ 26 ഒഴിവുകളുണ്ട്. 18564 രൂപയാണ് നിശ്ചയിച്ചിരിക്കുന്നു ശമ്പളം. ഉദ്യോഗാർഥിയുടെ പരമാവധി പ്രായം 30 വയസ്സ് ആയിരിക്കണം. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് ആവശ്യമായ യോഗ്യത. കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

സീനിയർ സൂപ്പർവൈസർ തസ്തികയിൽ നാല് ഒഴിവുകളുണ്ട്. 20 384 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. പരമാവധി പ്രായം 35 വയസ്സാണ്. ഡിഗ്രി, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ രണ്ടുവർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ്:

  • ജനറൽ – 750 രൂപ, അപേക്ഷിക്കുന്ന ഓരോ അധിക പോസ്റ്റിനും 500 രൂപ അധികം
  • ഒബിസി – 750 രൂപ, അപേക്ഷിച്ച ഓരോ അധിക തസ്തികയ്ക്കും 500 രൂപ അധികം
  • എസ്‌.സി/എസ്ടി – 450 രൂപ, അപേക്ഷിച്ച ഓരോ അധിക പോസ്റ്റിനും 300 രൂപ അധികം
  • എക്സ് സർവീസ്മാൻ – 750 രൂപ, അപേക്ഷിച്ച ഓരോ അധിക പോസ്റ്റിനും 500 രൂപ അധികം
  • സ്ത്രീകൾ – 750 രൂപ, അപേക്ഷിച്ച ഓരോ അധിക പോസ്റ്റിനും 500 രൂപ അധികo
  • ഇഡബ്ല്യുഎസ്/പിഎച്ച് – 450 രൂപ, അപേക്ഷിച്ച ഓരോ അധിക പോസ്റ്റിനും 300 രൂപ അധികo

ഔദ്യഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post

Ad

Ad