Kerala High Court Recruitment 2021 for the post of Assistant
കേരള ഹൈക്കോടതിയിൽ സ്ഥിര ജോലി, എക്സ്പീരിയൻസ് വേണ്ട
കേരള ഹൈക്കോടതി ജോലി നേടാൻ അവസരം. അസിസ്റ്റൻറ് തസ്തികയിലേക്കാണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ ജൂലൈ 28, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക.
അസിസ്റ്റൻറ് തസ്തികയിൽ 55 ഒഴിവുകളാണുള്ളത്. ഈ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 39,300 രൂപ മുതൽ 83,000 രൂപ വരെയാണ്. ഡയറക്ട് റിക്രൂട്ട്മെൻറ് ആയിരിക്കും. 02.01.1985 ശേഷവും 01.01.2003 മുൻപും ജനിച്ചവർക്ക് ആണ് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്. 55 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും അല്ലെങ്കിൽ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ നിയമത്തിൽ ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
ജനറൽ ഒബിസി വിഭാഗത്തിന് 450 രൂപയാണ് അപേക്ഷാഫീസ്. എസ്.സി/എസ്.ടി, പിഡബ്ല്യുഡി എക്സ് സർവീസ്മെൻ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ ഓൺലൈൻ മുഖേനയാണ് സമർപ്പിക്കേണ്ടത്. ആപ്ലിക്കേഷൻ ഫീസ് ഓൺലൈൻ വഴി അടയ്ക്കാം.
ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
ഓൺലൈൻ അപേക്ഷ | ലിങ്ക് |
ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |