കേരളത്തിൽ വിവിധ ജില്ലകളിൽ ഉൾപ്പടെ 6100 ഒഴിവുകൾ – SBI വിളിക്കുന്നു
അപ്പ്രെന്റിസ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് എസ്.ബി.ഐ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം ആറായിരത്തോളം ഒഴിവുകളുണ്ട്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷകൾ ജൂലൈ 26 2021 വരെ സമർപ്പിക്കാം. സംസ്ഥാനം തിരിച്ചുള്ള ഒഴിവു വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.
കേരളത്തിൽ 75 ഒഴിവുകളുണ്ട്. പാലക്കാട്-5 തിരുവനന്തപുരം- 6 കണ്ണൂർ- 5 മലപ്പുറം-5 കോഴിക്കോട്- 5 കാസർഗോഡ്- 6 എറണാകുളം- 5 കോട്ടയം- 5 തൃശ്ശൂർ- 5 വയനാട്- 6 ഇടുക്കി- 6 പത്തനംതിട്ട- 6 ആലപ്പുഴ- 5 കൊല്ലം-5 എന്നിങ്ങനെയാണ് ഒഴിവു വിവരങ്ങൾ. 20 വയസ്സു മുതൽ 28 വയസ്സു വരെയാണ് പ്രായപരിധി. ഉയർന്ന പ്രായപരിധിയിലുള്ള ഇളവുകൾ അർഹതയുള്ള വിഭാഗങ്ങൾക്ക് സർക്കാർ ഉത്തരവ് പ്രകാരം ലഭിക്കുന്നതാണ്.
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് ആണ് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്. ഒരു വർഷമായിരിക്കും ട്രെയിനിങ് -ൻറെ കാലാവധി. പ്രതിമാസം 15,000 രൂപയാണ് സ്റ്റൈപ്പൻഡ് ലഭിക്കുന്നത്. എഴുത്തുപരീക്ഷ, മാതൃഭാഷയിലുള്ള ടെസ്റ്റ് എന്നിവ മുഖേനയാണ് തിരഞ്ഞെടുക്കുന്നത്. ജനറൽ/ ഒബിസി/EWS എന്നീ വിഭാഗങ്ങൾക്ക് 300 രൂപയും എസ്.ടി/എസ്.ടി/ പിഡബ്ല്യുഡി എന്നീ വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് ഇല്ല.
ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. അതിനുശേഷം താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുക. ആപ്ലിക്കേഷൻ ഫീ അടച്ചുകഴിഞ്ഞാൽ മാത്രമാണ് രജിസ്ട്രേഷൻ പൂർത്തിയാവുന്നത്.
Official Notification | Link |
Register Now | Link |
Official Website | Link |