കൊച്ചി വാട്ടർ മെട്രോയിൽ 34 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25
- കൊച്ചി വാട്ടർ മെട്രോ പ്രോജക്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
- പദ്ധതിയുമായി ബന്ധപ്പെട്ട നിയമനങ്ങളുടെ ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- 34 ഒഴിവുണ്ട്.
- തുടക്കത്തിൽ ഒരുവർഷത്തെ കരാറിലാണ് നിയമനം.
- എന്നാൽ പിന്നീട് സ്ഥിരപ്പെടാൻ സാധ്യതയുണ്ട്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഫ്‌ളീറ്റ് മാനേജർ (ഓപ്പറേഷൻസ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ഇ.ഒ. ക്ലാസ് -1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ്.ജി)
മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സിൽ ഡിഗ്രി / ഡിപ്ലോമ.
എട്ടുവർഷത്തെ പരിചയം. - ശമ്പളം : 47,600 രൂപ.
തസ്തികയുടെ പേര് : ഫ്‌ളീറ്റ് മാനേജർ (മെയിൻറനൻസ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ഇ.ഒ. ക്ലാസ്- I അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ്.ജി) , മെക്കാനിക്കൽ / ഇ ലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / നേവൽ ആർക്കിടെക്ടറിൽ ഡിഗ്രി/ ഡിപ്ലോമ. എട്ടുവർഷത്തെ പരിചയം.
- ശമ്പളം : 47,500 രൂപ.
തസ്തികയുടെ പേര് : സൂപ്പർവൈസർ (ടെർമിനൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ , ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് /കംപ്യൂട്ടർ / ഐ.ടി.യിൽ എൻജിനീയറിങ് ഡിപ്ലോമയും അഞ്ചുവർഷത്തെ പരിചയവും.
- ശമ്പളം : 30,000 രൂപ.
തസ്തികയുടെ പേര് : ബോട്ട് മാസ്റ്റർ
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : പത്താം ക്ലാസ് വിജയവും സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റും അഞ്ചുവർഷത്തെ പരിചയവും.
- ഓട്ടോമൊബൈൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സിൽ ഐ.ടി.ഐ/ ഡിപ്ലോമയുള്ളവർക്ക് മുൻഗണന ലഭിക്കും.
- നിർദിഷ്ട കാഴ്ചശക്തിയുണ്ടായിരിക്കണം.
- ശമ്പളം : 26,000 രൂപ.
തസ്തികയുടെ പേര് : അസിസ്റ്റൻറ് ബോട്ട് മാസ്റ്റർ
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : പത്താം ക്ലാസ് വിജയവും സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റും രണ്ടുവർഷത്തെ പരിചയവും.
- ഓട്ടോമൊബൈൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സിൽ ഐ.ടി.ഐ / ഡിപ്ലോമയുള്ളവർക്ക് മുൻഗണന ലഭിക്കും.
- നിർദിഷ്ട കാഴ്ചശക്തിയുണ്ടായിരിക്കണം.
- ശമ്പളം : 24,000 രൂപ.
തസ്തികയുടെ പേര് : ബോട്ട് ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : പത്താം ക്ലാസ് വിജയവും സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ, രണ്ടുവർഷത്തെ പരിചയവും.
- ഓട്ടോമൊബൈൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സിൽ ഐ.ടി.ഐ/ഡിപ്ലോമയുള്ളവർക്ക് മുൻഗണന ലഭിക്കും.
- നിർദിഷ്ട കാഴ്ചശക്തിയുണ്ടായിരിക്കണം.
- ശമ്പളം : 24,000 രൂപ.
പ്രായം : എല്ലാ തസ്തികകളിലും 46 വയസ്സാണ് ഉയർന്ന പ്രായപരിധി.
(അർഹമായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും).
എഴുത്തുപരീക്ഷ , പ്രായോഗിക പരീക്ഷ , അഭിമുഖം തുടങ്ങിയവ നടത്തിയാവും തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷ സാമർപ്പിക്കാനും www.kochimetro.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25.
Important links
More details : click here