ആർമിയിൽ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15
ഇന്ത്യൻ ആർമിയിൽ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സസ് (ടി.ജി.സി-134) അപേക്ഷ ക്ഷണിച്ചു.
ഓഗസ്റ്റ് 17 മുതൽ അപേക്ഷിക്കാം.
2022 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സസിലേക്കാണ് പ്രവേശനം.
മുൻ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ നാല്പതോളം ഒഴിവുകൾ പ്രതീക്ഷിക്കാം.
സിവിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രോണിക്സ് /കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ കംപ്യൂട്ടർ ടെക്നോളജി / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ /സാറ്റലൈറ്റ് കമ്യൂണിക്കേഷൻ / എയ്റോനോട്ടിക്കൽ / എയ്റോസ്പേസ് / ഏവിയോണിക്സ് / ഓട്ടോമൊബൈൽ/ ടെക്സ്റ്റൈൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15.
Important links
More details: click here