ഭെല്ലിൽ 22 എൻജിനീയർ /സൂപ്പർവൈസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 24
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ പവർ സെക്ടർ ഈസ്റ്റേൺ റീജണിൽ (കൊൽക്കത്ത) എൻജിനീയർ , സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിവിൽ വിഭാഗത്തിലാണ് ഒഴിവ്.
Post Name | No of Posts |
Engineer (FTA-Civil) | 07 |
Supervisor (FTA-Civil) | 15 |
Total | 22 |
22 ഒഴിവുണ്ട്.
രാജ്യത്തെ വിവിധ ഭാഗങ്ങളിലെ പ്രോജക്ട് സൈറ്റുകളിലേക്കുള്ള കരാർ നിയമനമാണ്.
രണ്ടുവർഷത്തേക്കാണ് കരാർ.
അപേക്ഷകർക്ക് കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.
ഒഴിവും വിദ്യാഭ്യാസ യോഗ്യതയും ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ഫുൾ ടൈം എൻജിനീയറിങ് ടെക്നോളജി ബിരുദം.
അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി / ഡ്യൂവൽ ഡിഗ്രി പ്രോഗ്രാം (എൻജിനീയറിങ് / ടെക്നോളജി) .
തസ്തികയുടെ പേര് : സൂപ്പർവൈസർ
- ഒഴിവുകളുടെ എണ്ണം : 15
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ഫുൾടൈം ഡിപ്ലോമ.
ഉയർന്ന പ്രായപരിധി : 34 വയസ്സ് ( 01/09/2021 അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്.)
Post Name | All-inclusive Consolidated Remuneration per Month | Remarks |
Engineer (FTA-Civil) | ₹ 71, 040/- | In addition, reimbursement for premium paid for Mediclaim Policy up to Rs. 2 Lakhs for Self, Spouse, and dependent members of Family. |
Supervisor (FTA-Civil) | ₹ 39, 670/- |
അപേക്ഷ ഫീസ് : 200 രൂപ (SC/ST/PwBD വിഭാഗക്കാർക്ക് ഫീസില്ല)
വിശദവിവരങ്ങൾ http://pser.bhel.com , http://careers.bhel.in എന്നീ വെബ്സെറ്റുകളിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ കോപ്പിയും അനുബദ്ധ രേഖകളും സഹിതം വിജ്ഞാപത്തിൽ പറഞ്ഞിരിക്കുന്ന വിലാസത്തിലേക്ക് അയക്കണം.
വിലാസം
Sr. Deputy General Manager (HR)
BHEL, Power Sector Eastern Region,
BHEL Bhawan, Plot No. DJ- 9/1, Sector- II,
Salt Lake City, Kolkata – 700091
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 24.
ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08.
Important Links
Apply now : click here