അലഹാബാദ് ഹൈക്കോടതിയിൽ 411 ഓഫീസർ/അസിസ്റ്റൻറ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 16
അലഹാബാദ് ഹൈക്കോടതിയിൽ റിവ്യൂ ഓഫീസർ , അസിസ്റ്റൻറ് റിവ്യൂ ഓഫീസർ , കമ്പ്യൂട്ടർ അസിസ്റ്റൻറ് തസ്തികകളിലായി 411 ഒഴിവുകൾ.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
POST CODE | POST NAME | NO. OF VACANCIES | PAY SCALE(AS PER THE 7TH PAY COMMISSION) | AGE | MINIMUM ESSENTIAL QUALIFICATION |
---|---|---|---|---|---|
1 | Review Officer | 46 | Level-8(47600-151100) | 21 years to 35 years as on 01.07.2021. | Graduation+Required Computer Qualification |
2 | Assistant Review Officer | 350 | Level-7(44900-142400) | 21 years to 35 years as on 01.07.2021. | Graduation+Required Computer Qualification |
3 | Computer Assistant | 15 | Level-4(25500-81100) | 18 years to 35 years as on 01.07.2021. | Graduation+Required Computer Qualification |
ഒഴിവുകൾ :
- റിവ്യൂ ഓഫീസർ -46 ,
- അസിസ്റ്റൻറ് റിവ്യൂ ഓഫീസർ -350 ,
- കമ്പ്യൂട്ടർ അസിസ്റ്റൻറ് -15
യോഗ്യത : അംഗീകൃത സർവകലാശാലാ ബിരുദവും കംപ്യൂട്ടർ സയൻസിൽ ബിരുദം / ഡിപ്ലോമയും ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 26 വാക്കിന്റെ വേഗവും.
പ്രായപരിധി :
- കമ്പ്യൂട്ടർ അസിസ്റ്റൻറ് തസ്തികയിൽ അപേക്ഷിക്കാനുള്ള പ്രായപരിധി 18-35 വയസ്സ്.
- മറ്റുതസ്തികകളിൽ 21-36 വയസ്സ്.
01.07.2021 അടിസ്ഥാനപ്പെടുത്തിയാണ് പ്രായം കണക്കാക്കുന്നത്.
സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷാഫീസ് : 800 രൂപ.
എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 600 രൂപ (ഉത്തർപ്ര ദേശിലുള്ളവർക്ക്).
ഡെബിറ്റ് , ക്രെഡിറ്റ് കാർഡുകൾ മുഖേനയോ ഇൻറർനെറ്റ് ബാങ്കിങ് വഴിയോ അപേക്ഷാഫീസടയ്ക്കാം.
ഒന്നിലധികം തസ്തികകൾക്ക് അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷാഫീസടയ്ക്കണം.
തിരഞ്ഞെടുപ്പ് : ഒബ്ജക്ടീവ് രീതിയിലുള്ള ഓൺലൈൻ പരീക്ഷ , കമ്പ്യൂട്ടർ അഭിരുചി പരീക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷയിൽ 200 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും.
നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ല.
60 മാർക്കിന്റെ കമ്പ്യൂട്ടർ അഭിരുചിപരീക്ഷയുടെ ദൈർഘ്യം 20 മിനിറ്റാണ്.
അപേക്ഷ അയക്കേണ്ട വിധം
http://recruitment.nta.nic.in , www.allahabadhighcourt.in എന്നീ വെബ്സൈറ്റുകൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കുന്ന പക്ഷം അവസാനം സമർപ്പിച്ച അപേക്ഷയാകും പരിഗണിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 16.
Important links
More details : click here