" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അവസരംമറ്റ്‌ ഒഴിവുകളും.

ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അവസരംമറ്റ്‌ ഒഴിവുകളും.

ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അവസരംമറ്റ്‌ ഒഴിവുകളും.




ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ 2022-2023 സാമ്പത്തികവർഷം പെയ്ഡ്
അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരാളെയാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 8000 രൂപ (എണ്ണായിരം രൂപ) സ്റ്റൈപ്പന്റ് നൽകും.

ജേർണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായെടുത്ത് അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം/ ബിരുദാനന്തര ബിരുദം നേടിയവർക്കും ഏതെങ്കിലും വിഷയത്തിൽ ബിരുദവും അംഗീകൃതസ്ഥാപനങ്ങളിൽ നിന്ന് ജേർണലിസം/പബ്ലിക് റിലേഷൻസ് വിഷയങ്ങളിലേതിലെങ്കിലും പിജി ഡിപ്ലോമ നേടിയവർക്കും അപേക്ഷിക്കാം.

2020-21, 2021-22 അധ്യയനവർഷങ്ങളിൽ കോഴ്സ് ജയിച്ചവരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. അപേക്ഷകരിൽ ഈ വർഷങ്ങളിൽ കോഴ്സ് ജയിച്ചവർ ഇല്ലെങ്കിൽ മുൻവർഷങ്ങളിൽ ജയിച്ചവരെ പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കും.

വിദ്യാഭ്യാസ യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വെളളക്കടലാസിൽ തയാറാക്കിയ അപേക്ഷ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ 2022 ഒക്ടോബർ 22 ന് വൈകിട്ട് അഞ്ചിന് അകം തപാലിലോ, നേരിട്ടോ, ഇ-മെയിൽ മുഖാന്തരമോ ലഭിക്കണം.

തപാലിൽ/നേരിട്ട് അപേക്ഷ നൽകുമ്പോൾ കവറിന്റെ പുറത്തും ഇ-മെയിലിൽ വിഷയമായും 'അപ്രന്റിസ്ഷിപ്പ് 2022' എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട.

തിരുവനന്തപുരം കഴക്കൂട്ടം ഗവൺമെന്റ് ഐ.ടി.ഐയിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്.
താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 21 രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

തൃശൂർ ജില്ലയിലെ ഫിഷറീസ് വകുപ്പിൽ ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്സ് മാനേജ്മന്റ് ഇൻ ഇൻലാൻഡ് അക്വാട്ടിക് സിസ്റ്റം 2022-23 പദ്ധതിയുടെ ഭാഗമായി പ്രൊജക്റ്റ് കോർഡിനേറ്റർമാരെ താത്കാലികമായി നിയമിക്കുന്നു.

യോഗ്യത: അഗ്രിക്കൾചർ യൂണിവേഴ്സിറ്റിയിൽ നിന്നോ ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നിന്നോ ബി എഫ് എസ് സി / അക്വാകൾചറിൽ പിജി / ഏതെങ്കിലും ഫിഷറീസ് വിഭാഗത്തിലെ പിജി / സൂവോളോജിയിൽ പിജിയോടൊപ്പം ഗവ. അക്വാകൾചർ ഡിപ്പാർട്മെന്റിൽ
നാല് വർഷത്തെ പ്രവർത്തിപരിചയം.
താല്പര്യമുള്ളവർ ഒക്ടോ. 22 വൈകിട്ട് നാലിന് മുൻപായി തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വയസ്സ്, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ മാത്തമാറ്റിക്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/കൂടിക്കാഴ്ച ഒക്ടോബർ 20 രാവിലെ 10.30 നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
എല്ലാ ഉദ്യോഗാർഥികളും കോവിഡ് 19 പ്രോട്ടോക്കോൾ കർശനമായി പാലിക്കേണ്ടതാണ്.

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ ജീവനി മെന്റൽ ഹെൽത്ത് അവെർനസ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റസിനെ നിയമിക്കുന്നു.

താത്ക്കാലിക അടിസ്ഥാനത്തിൽ പ്രതിമാസം 17,600 രൂപ വേതനടിസ്ഥാനത്തിൽ 2023 മാർച്ച് 31 വരെയാണ് നിയമനം.
റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളതും ക്ലിനിക്കൽ സൈക്കോളജി പ്രവൃത്തിപരിചയമുള്ളവരുമായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 21 രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹജാരാക്കേണ്ടതാണ്.

Post a Comment

Previous Post Next Post

Ad

Ad