" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" ക്ഷീര കാർഷിക ക്ഷേമനിധിയിൽ ജോലി നേടാം അതോടൊപ്പം മറ്റു ഒഴിവുകൾ.

ക്ഷീര കാർഷിക ക്ഷേമനിധിയിൽ ജോലി നേടാം അതോടൊപ്പം മറ്റു ഒഴിവുകൾ.

ക്ഷീര കാർഷിക ക്ഷേമനിധിയിൽ ജോലി നേടാം അതോടൊപ്പം മറ്റു ഒഴിവുകൾ.



ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ ക്ഷീരജാലകം പ്രമോട്ടർ ആയി ദിവസവേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് (രണ്ട് ഒഴിവുകൾ) അപേക്ഷ ക്ഷണിച്ചു.

യോഗ്യത ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും, കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം ടൈപ്പ്റൈറ്റിംഗ് അഭികാമ്യം.പ്രായം 18 വയസ്സ് പൂർത്തിയായിരിക്കണം. കൂടിയ പ്രായപരിധി 40.

താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ ഉൾപ്പെടെ തയാറാക്കിയ അപേക്ഷയും, തിരിച്ചറിയൽ രേഖ (ആധാർ), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 20ന് 5 മണിക്ക് മുമ്പായി ക്ഷേമനിധിയുടെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസിൽ ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ ഇ-മെയിലായോ സമർപ്പിക്കണം.

അപേക്ഷകൾ ലഭിക്കേണ്ട വിലാസം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡ് ബിൽഡിംഗ്, (KLDB) (Ground Floor) ഗോകുലം, പട്ടം പാലസ് .പി.ഒ, തിരുവനന്തപുരം -695004

മറ്റ് ഒഴിവുകൾ ചുവടെ നൽകുന്നു.

ആലപ്പുഴ: അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ) നടത്തുന്ന ദേശി കോഴ്സിന് പരിശീലനം നൽകുന്നതിനായി ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.
അഗ്രിക്കൾച്ചർ/ ഹോർട്ടികൾച്ചർ ബിരുദമോ ബിരുദാനന്തര ബിരുദമോ കാർഷിക മേഖലയിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയമോ ഉള്ളവർക്ക് അപേക്ഷിക്കാം.
കൃഷി വകുപ്പിൽ 20 വർഷത്തെ പ്രവർത്തിപരിചയമുള്ള അഗ്രിക്കൾച്ചർ ബിരുദധാരികൾക്കും ആലപ്പുഴ ജില്ലക്കാർക്കും മുൻഗണന.
പ്രതിമാസം 17,000 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുള്ളവർക്ക് യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഒക്ടോബർ 10-ന് രാവിലെ 10 മണിക്ക് ആലപ്പുഴ ആത്മ ഓഫീസിൽ അഭിമുഖത്തിൽ പങ്കെടുക്കാം.

കോഴിക്കോട് ഉദയം ഹോമുകളിൽ കെയർ ടേക്കർ കം ഹൗസ് കീപ്പിംഗ് സ്റ്റാഫ് (പുരുഷന്മാർ),ഡ്രൈവർ (പുരുഷന്മാർക്ക് മുൻഗണന) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
അപേക്ഷകർ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളും ഇ- മെയിലിലേക്ക് അയക്കണം.
അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 9 .

പാലക്കാട് പി.എം.ജി ഹൈസ്കൂളിൽ മലയാളം വിഷയത്തിൽ ഒരു മാസകാലയളവിലേക്ക് താത്ക്കാലിക ഒഴിവ്.
ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ ഒക്ടോബർ 10ന് രാവിലെ 10ന് യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

തൃശൂർ സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ വിഭാഗത്തിൽ 4 സെക്കന്ററി വിഭാഗം സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
അഭിമുഖം ഒക്ടോബർ 12ന് രാവിലെ 9 മണിക്ക് പാലസ് റോഡിലുള്ള ഗവ.മോഡൽ ബോയ്സ് ഹൈസ്കൂൾ കോമ്പൗണ്ടിലെ സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കുന്നു.
അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും, മറ്റ് അനുബന്ധ രേഖകളും സഹിതം നേരിട്ട് ഹാജരാകണം.

പത്തനംതിട്ട പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ് മേളയോട് അനുബന്ധിച്ച് ജില്ലാ തല അപ്രന്റീസ് മേള ഈ മാസം 10 ന് ചെന്നീർക്കര ഗവ ഐ.ടി.ഐയിൽ നടത്തും.

വിവിധ സർക്കാർ/അർധ സർക്കാർ/സ്വകാര്യ മേഖലകളിലെ നിരവധി സ്ഥാപനങ്ങൾ മേളയിൽ പങ്കെടുത്ത് അപ്രന്റീസ് ട്രെയിനികളെ തിരഞ്ഞെടുക്കും.
തിരഞ്ഞെടുക്കുന്നവരെ ഒരു വർഷത്തേക്ക് അപ്രന്റീസായി നിയമിക്കും.
ഐ.ടി.ഐ പാസായ ട്രെയിനികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ള ട്രെയിനികൾ ട്രേഡ് സർട്ടിഫിക്കറ്റ്, ആധാർ,ഫോട്ടോ,മറ്റ് അനുബന്ധ രേഖകളുമായി രാവിലെ ചെന്നീർക്കര ഗവ ഐ.ടി.ഐ യിൽ എത്തിച്ചേരണം.

എറണാകുളം രാജ്യ വ്യാപകമായി മൊബൈൽ ആപ്ലിക്കേഷൻറെ സഹായത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡ് അടിസ്ഥാനത്തിൽ നടത്തുന്ന കാർഷിക സെൻസസിൻറെ വിവര ശേഖരണത്തിനായി താത്കാലിക എന്യൂമറേറ്റർമാരെ നിയമിക്കുന്നു.
ഒരു വാർഡിന് പരമാവധി 4600 രൂപയാണ് വിവര ശേഖരണത്തിന് ലഭിക്കുന്നത്.

കൊച്ചി കോർപ്പറേഷനിലെ 31 മുതൽ 74 വരെയുള്ള ഡിവിഷനിലേക്കും മരട്, കളമശ്ശേരി മുൻസിപ്പാലിറ്റികളിലേക്കും താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കണയന്നൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ നേരിട്ടോ 0484 2955406 എന്ന വിലാസത്തിലോ ഇ മെയിലിലോ ബന്ധപ്പെടണം.
യോഗ്യത- ഹയർ സെക്കണ്ടറി അല്ലെങ്കിൽ തത്തുല്യം. സ്മാർട്ട് ഫോൺ സ്വന്തമായുള്ളവരും.

Post a Comment

Previous Post Next Post

Ad

Ad