ടെക്നോളജി നല്ലത് തന്നെ, എന്നാൽ അടിക്ടാവരുത്!
നിങ്ങൾ മൊബൈൽ അടിക്ടാണോ എന്നറിയാൻ ഈ പത്ത് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്കുണ്ടോ എന്ന് നോക്കൂ.
1. ബാത് റൂമിലേക്ക് നിങ്ങൾ മൊബൈൽ ഫോൺ കൊണ്ട് പോകാറുണ്ടോ?
എങ്കിൽ നിങ്ങൾ മൊബൈൽ അടിക്ടാണ്.
2. ട്രാഫിക് സിഗ്നലിൽ കാത്തു നിൽക്കുമ്പോൾ പോലും നിങ്ങൾ മൊബൈലിൽ കളിക്കാറുണ്ടോ?
എങ്കിൽ നിങ്ങൾ മൊബൈൽ അടിക്ടാണ്.
3. ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾ ഉപയോഗിക്കാറുണ്ടോ?
എങ്കിൽ നിങ്ങൾ മൊബൈൽ അടിക്ടാണ്.
4. ഉണർന്ന ഉടനെ നിങ്ങൾ മൊബൈൽ ഫോണാണോ തിരയാറുളളത്?
എങ്കിൽ നിങ്ങൾ മൊബൈൽ അടിക്ടാണ്.
5. രാത്രി ഉറക്കമൊഴിച്ച് മൊബൈലിൽ കളിക്കാറുണ്ടോ?
എങ്കിൽ നിങ്ങൾ മൊബൈൽ അടിക്ടാണ്.
6. മറ്റൊരാളോട് സംസാരിക്കുമ്പോഴും ആ വ്യക്തിയുടെ മുഖത്ത് നോക്കാതെ നിങ്ങൾ മൊബൈലിലേക്ക് തന്നെയാണോ നോക്കാറ്?
എങ്കിൽ നിങ്ങൾ മൊബൈൽ അടിക്ടാണ്.
7. നിങ്ങൾ മൊബൈലിൽ കളിക്കുമ്പോൾ ആരെങ്കിലും മൊബൈൽ വാങ്ങിയാൽ നിങ്ങൾക്ക് ദേഷ്യം പിടിക്കാറുണ്ടോ?
എങ്കിൽ നിങ്ങൾ മൊബൈൽ അടിക്ടാണ്.
8. ആരാധനാലയത്തിൽ വെച്ച് അനാവശ്യമായി നിങ്ങൾ മൊബൈലിൽ കളിക്കാറുണ്ടോ?
എങ്കിൽ നിങ്ങൾ മൊബൈൽ അടിക്ടാണ്.
9. മരണ വീട്ടിൽ വെച്ച് പോലും നിങ്ങൾ മൊബൈലിൽ കളിക്കാറുണ്ടോ?
എങ്കിൽ നിങ്ങൾ മൊബൈൽ അടിക്ടാണ്.
10. മൊബൈൽ പോക്കറ്റിൽ നിന്നെടുത്ത് വെറുതെ ഇടക്കിടക്ക് നോക്കാറുണ്ടോ?
എങ്കിൽ നിങ്ങൾ മൊബൈൽ അടിക്ടാണ്.
Signs of Mobile Addiction