" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Anganwadi job vacancies in various district gram panchayats

Anganwadi job vacancies in various district gram panchayats

 Anganwadi job vacancies in various district gram panchayats


Anganwadi job vacancies in various district gram panchayats


കേരളത്തിലെ വിവിധ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിൽ വന്നിട്ടുള്ള അങ്കണവാടി ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്. നിങ്ങളുടെ ജില്ലാ, പഞ്ചായത്തുകളിലെ ഒഴിവുകൾ നോക്കുക. പത്താം ക്ലാസ്സ്‌ തോറ്റവർക്കും ജയിച്ചവർക്കും ജോലി നേടാം.

Nb: പോസ്റ്റ്‌ കോപ്പി ചെയ്യരുത്, പോസ്റ്റ്‌ ലിങ്ക് ഉൾപ്പെടെ ഷെയർ ചെയ്യുക.

✅️കോട്ടയം: ഉഴവൂർ ഐ.സി.ഡി.എസ്. പരിധിയിലുള്ള രാമപുരം, ഉഴവൂർ, മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കാണക്കാരി, കുറവിലങ്ങാട്, മാഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിൽ അങ്കണവാടി ഹെൽപർ തസ്തികയിലേക്കും കുറവിലങ്ങാട്, മാഞ്ഞൂർ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ തസ്തികയിലേക്കും സെലക്ഷൻ പട്ടിക രൂപീകരിക്കുന്നതിന് പതിനെട്ടിനും നാൽപത്തിയാറിനും ഇടയിൽ പ്രായമുള്ള വനിതകളിൽ നിന്ന് അപേക്ഷ   ക്ഷണിക്കുന്നു.

എസ്.എസ്.എൽ.എസി. തോറ്റവർക്കു ഹെൽപർ തസ്തികയിലേക്കും പാസായവർക്കു വർക്കർ തസ്തികയിലേക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷാ ഫോം പഞ്ചായത്തുകളിലും അങ്കണവാടികളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്കു കോഴയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. കാര്യാലയത്തെ സമീപിക്കുക. പൂരിപ്പിച്ച അപേക്ഷകൾ 2023 മാർച്ച് പതിനഞ്ചിനകം ഐ.സി.ഡി.എസ്. കാര്യാലയത്തിൽ എത്തിക്കണം.

✅️വനിതാ ശിശുവികസന വകുപ്പ്, എറണാകുളം ഐ സി ഡി എസ് വടവുകോട് പ്രോജക്ട് പരിധിയിൽ വരുന്ന മഴുവന്നൂർ, കുന്നത്തുനാട്, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ്, ഐക്കരനാട്, പൂതൃക്ക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലെ വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അതത് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും  അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ്അ ധികരിക്കാത്തവരുമായിരിക്കണം.
എസ്.എസി/എസ്.റ്റി വിഭാഗത്തിലുള്ളവർക്ക് മൂന്ന് വർഷത്തെ വയസ്സിളവ് അനുവദിച്ചിട്ടുണ്ട് .കൂടാതെ അങ്കണവാടി പ്രവൃത്തി പരിചയം ഉള്ളവർക്ക് ഒരു വർഷത്തിന് ഒന്ന് എന്ന നിലയിൽ പരമാവധി മൂന്ന് വർഷത്തെ വയസ്സിളവുണ്ട്.

കൂടുതൽ വിവരങ്ങൾ വടവുകോട് ഐ സി ഡി എസ് ഓഫീസിൽ നിന്നും ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഫെബ്രുവരി 16 വൈകിട്ട് അഞ്ചു വരെ. 
അപേക്ഷ സ്വീകരിക്കുന്ന സ്ഥലം- ഐ സി ഡി എസ് വടവുകോട്, പുത്തൻകുരിശ്, പി.ഒ, പിൻ-682308.

✅️ പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ, എരമം-കൂറ്റൂർ, ചെറുപുഴ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയിൽ പ്രായമുളള എസ് എസ് എൽ സി പാസായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്കും എസ് എസ് എൽ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളിൽ നിന്നും ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.2022 ഡിസംബർ 31 ന് 46 വയസ് കവിയരുത്.

പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷം വരെ ഇളവ് ലഭിക്കും. വർക്കർ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസായ അപേക്ഷകരുടെ അഭാവത്തിൽ എസ് എസ് എൽ സി തോറ്റവരെയും പട്ടികവർഗവിഭാഗത്തിൽ എസ് എസ് എൽ സി പാസാകാത്തവരോ തോറ്റവരോ ഇല്ലെങ്കിൽ എട്ടാം ക്ലാസ് തോറ്റവരെയും പരിഗണിക്കും.

അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ച് മണി വരെ കണ്ണൂർ പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും.
അപേക്ഷ ഫോറത്തിന്റെ മാതൃക പെരിങ്ങോം ടൗണിലെ പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലും പഞ്ചായത്ത് ഹെൽപ്പ് ഡെസ്കുകളിലും ലഭിക്കും.

✅️ വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെൽപ്പർ/ വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ. താത്പര്യമുള്ളവർ ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എൻ. പുരം പി.ഒ., 688582 എന്ന വിലാസത്തിൽ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.

✅️ചേർപ്പ് ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ അവിണിശ്ശേരി പഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം ഒഴിവിൽ നിയമനം നടത്തുന്നതിന് സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ അവിണിശ്ശേരി പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ 46 വയസ്സ് കഴിയാത്ത വനിതകളായിരിക്കണം.
വർക്കർ തസ്തികയിലേക്ക് എസ്എസ്എൽസി വിജയിച്ചിരിക്കണം, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കാൻ പാടില്ല. എസ് സി, എസ് ടി, ഒബിസി വിഭാഗക്കാർക്ക് നിയമപരമായ വയസിളവ് ലഭിക്കും.   ഫെബ്രുവരി 10 വൈകിട്ട് 5 മണി വരെ തൃശൂർ ചേർപ്പ് ഐസിഡിഎസ് ഓഫീസിൽ അപേക്ഷ സമർപ്പിക്കാം.

Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.

Latest Government jobsApply Now
Latest Private jobsApply Now
Latest Gulf Job VacancyApply Now
Latest IT Job Vacancy Apply Now
For Latest JobsApply Now

Join WhatsApp Group Join Now

For daily job, vacancy updates join our WhatsApp and Telegram groups


Post a Comment

Previous Post Next Post

Ad

Ad