" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Opportunity to get job in various districts through job fairs

Opportunity to get job in various districts through job fairs

 Opportunity to get job in various districts through job fairs


Opportunity to get job in various districts through job fairs


കേരളത്തിൽ വിവിധ ജില്ലകളിൽ ആയി നടക്കുന്ന മെഗാ തൊഴിൽ മേളകൾ വഴി ജോലി നേടാൻ അവസരം, പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് പങ്കെടുക്ക
നേരിട്ടോ, ഫോൺ വഴിയോ രെജിസ്റ്റർ ചെയ്യാൻ അവസരം 

മെഗാ തൊഴില്‍ മേള ഫെബ്രുവരി 11-

ആലപ്പുഴ: എസ്.ഡി.വി. സെന്റര്‍ ഹാളില്‍ ഫെബ്രുവരി 11-ന് നടക്കുന്ന മെഗാ തൊഴില്‍മേള വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
ഐ.ടി., ടൂറിസം, മെഡിക്കല്‍, മാര്‍ക്കറ്റിംഗ് രംഗത്തെ വിവിധ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. 18-55 ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം. knowledgemission.kerala.gov.in എന്ന സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് അഡ്മിഷന്‍ സൗകര്യവുമുണ്ട്.

✅️ എമിനൻസ് 23 തൊഴിൽ മേള
കുടുംബശ്രീ ജില്ലാ മിഷൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയുടെ കീഴിൽ എമിനൻസ് 23 എന്ന പേരിൽ ഫെബ്രുവരി 11ന് സെന്റ് തോമസ് കോളേജിൽ വെച്ച് തൊഴിൽ മേള നടക്കും. രാവിലെ 8.30 മുതൽ 12.30 സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും.

18 മുതൽ 40 വയസ് വരെയുള്ള പത്താം ക്ലാസ് മുതൽ പി.ജി വരെ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് 0487 2362517

✅️ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ് മേള

കണ്ണൂര്‍ ഗവ. ഐ ടി ഐ യില്‍ ഫെബ്രുവരി 13ന് പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ് മേള സംഘടിപ്പിക്കുന്നു. മേളയില്‍ ഐ ടി ഐ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ കണ്ണൂര്‍ ആര്‍ ഐ സെന്ററുമായി ബന്ധപെടുക. ഫോണ്‍: 0497 2704588.
ഇമെയില്‍: ricentrekannur@gmail.com

✅️ ആയുഷ് മിഷൻ യോഗ പരിശീലകരുടെ ഒഴിവ്

കൊച്ചി : ജില്ലയിലെ ആയുഷ് ഹെൽത് ആന്റ് വെൽനെസ് സെന്ററുകളായി ഉയർത്തിയിട്ടുള്ള ഗവ. ആയുർവേദ / ഹോമിയോ ഡിസ്പെന്‍സറികളിലേക്ക് നാഷണല്‍ ആയുഷ്മിഷന്‍ അനുവദിച്ചിട്ടുള്ള ഫുൾടൈം യോഗ ഇന്‍സ്ട്രക്ടർ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികള്‍ അവരുടെ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം കച്ചേരിപ്പടിയിലെ എ.പി.ജെ. അബ്ദുൽ കലാം ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ്മിഷന്‍ ജില്ലാ ഓഫീസിൽ ഫെബ്രുവരി 13 ന് തിങ്കളാഴ്ച രാവിലെ പത്തു മണിയ്ക്ക് കൂടികാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.

യോഗ്യത- അംഗീകൃത സർവ്വകലാശാലയില്‍ നിന്നോ സർക്കാർ സ്ഥാപനത്തിൽ നിന്നോ നിന്നോ ഒരു വർഷത്തില്‍ കുറയാതെയുള്ള പി ജി ഡിപ്ലോമ അല്ലെങ്കില്‍ യോഗ ടീച്ചർ ട്രെയിനിംഗ് ഉൾപ്പടെയുള്ള 
യോഗ സർട്ടിഫിക്കറ്റ് കോഴ്സ്,അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള ബി എൻ വൈ എസ് / ബി എ എം എസ് ബിരുദമോ എം എസ് സി (യോഗ) എം ഫിൽ (യോഗ) എന്നിവയും പരിഗണിക്കും. 
ഉയർന്ന പ്രായപരിധി 50 വയസ്സ്,.
ഫോൺ_ 9847287481

Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.

Latest Government jobsApply Now
Latest Private jobsApply Now
Latest Gulf Job VacancyApply Now
Latest IT Job Vacancy Apply Now
For Latest JobsApply Now

Join WhatsApp Group Join Now

For daily job, vacancy updates join our WhatsApp and Telegram group



Post a Comment

Previous Post Next Post

Ad

Ad