" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" മൊബൈൽ ഫോൺ വഴി സർവേ എടുക്കാൻ എന്യമറേറ്റർമാരെ വിളിക്കുന്നു.

മൊബൈൽ ഫോൺ വഴി സർവേ എടുക്കാൻ എന്യമറേറ്റർമാരെ വിളിക്കുന്നു.

മൊബൈൽ ഫോൺ വഴി സർവേ എടുക്കാൻ എന്യമറേറ്റർമാരെ വിളിക്കുന്നു.



പട്ടികവർഗ്ഗ ഊരുകളുടെയും, വ്യക്തികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്ക്കരിച്ച മൈക്രോപ്ലാൻ പദ്ധതി നടപ്പിലാക്കുന്നത്തിനായി കണ്ണൂർ ഐ ടി ഡിപി ഓഫീസിൻ്റെ പരിധിയിലുള്ള പട്ടികവർഗ്ഗക്കാരുടെ സമഗ്ര വിവരങ്ങൾ മൊബൈൽ ആപ്പ് വഴി ശേഖരിക്കുന്നു. ഇതിനുള്ള എന്യമറേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസബർ 21ന് രാവിലെ 10.30 ന് തളിപ്പറമ്പ്, ഇരിട്ടി, കൂത്തുപറമ്പ്, പേരാവൂർ എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും, സൈറ്റ് മാനേജർ, ടി ആർ ഡി എം, ആറളം, ആലക്കോട് ഓഫീസുകളിലും നടത്തും.


പ്ലസ്ടു അല്ലെങ്കിൽ അതിനു മുകളിൽ വിദ്യാഭ്യാസ യോഗ്യതയും, ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നതിനുള്ള പ്രാവീണ്യവുമുള്ള ബന്ധപ്പെട്ട ടി ഇ ഒ/എസ് എം പരിധിയിൽ സ്ഥിരതാമസക്കാരായവർക്ക് അതാത് ടി ഇ ഒ/എസ് എം ഓഫീസുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ച‌ക്ക് പങ്കെടുക്കാം.

പട്ടികവർഗ്ഗക്കാർക്ക് മുൻഗണന. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തേക്കായിരിക്കും നിയമനം. നിയമനം ലഭിച്ച് ഒരു മാസത്തിനുള്ളിൽ വിവരശേഖരണം പൂർത്തീകരിക്കണം.

✅ മലപ്പുറം: തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ് വിനിയോഗവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.


സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് (DGP)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് വജിയം, അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ പോസ്റ്റ്ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയാണ് യോഗ്യത.

18നും 30നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി- പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തിരൂർ പോസ്റ്റ്, തെക്കുമ്മുറി, മലപ്പുറം ജില്ല, പിൻ: 676105 എന്ന വിലാസത്തിൽ ഡിസംബർ 31ന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
വിശദ വിവരങ്ങൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം.

Post a Comment

Previous Post Next Post

Ad

Ad