മലബാർ സിമന്റിൽ ജോലി: 40,500 രൂപ മുതൽ 1,20,000 രൂപ വരെ ശമ്പളം
കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം! മലബാർ സിമന്റ് ലിമിറ്റഡ് 9 ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 40,500 രൂപ മുതൽ 1,20,000 രൂപ വരെയാണ് ശമ്പളം.
പ്രധാനപ്പെട്ട കാര്യങ്ങൾ:
ജോലിയുടെ സ്വഭാവം: സംസ്ഥാന സർക്കാർ ജോലി
നിയമന രീതി: നേരിട്ടുള്ള നിയമനം
അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്ന തിയതി: 2024 ഫെബ്രുവരി 19
അപേക്ഷിക്കേണ്ട അവസാന തിയതി: 2024 മാർച്ച് 22
ഒഴിവുകളും ശമ്പളവും:
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം | ശമ്പളം |
ജനറൽ മാനേജർ | 1 | Rs.93,000 – 120,000 |
ചീഫ് കെമിസ്റ്റ് | 1 | Rs.85,000 – 117,600 |
ഡെപ്യൂട്ടി മൈൻസ് മാനേജർ | 1 | Rs.68,700 – 110,400 |
അസിസ്റ്റൻ്റ് മൈൻസ് മാനേജർ | 3 | Rs.42,500 – 87,000 |
ജിയോളജിസ്റ്റ് | 1 | Rs.40,500 – 85,000 |
കെമിസ്റ്റ്. | 2 | Rs.40,500 – 85,000 |
തസ്തിക പ്രായപരിധി :
തസ്തികയുടെ പേര് | പ്രായ പരിധി |
അസിസ്റ്റൻ്റ് മൈൻസ് മാനേജർ കെമിസ്റ്റ് | 25 – 36 വയസ്സ് |
ഡെപ്യൂട്ടി മൈൻസ് മാനേജർ ജിയോളജിസ്റ്റ് | 35 – 45 വയസ്സ് |
ചീഫ് കെമിസ്റ്റ് | 36 – 48 വയസ്സ് |
ജനറൽ മാനേജർ | 43 – 52 വയസ്സ് |
ഓരോ തസ്തികയ്ക്കും നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യത വേണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം വായിക്കുക.
വിദ്യാഭ്യാസ യോഗ്യത:
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ജനറൽ മാനേജർ | മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്/ബി.ഇ മാനേജ്‌മെൻ്റിൻ്റെ വിവിധ തലങ്ങളിൽ കുറഞ്ഞത് 18 വർഷത്തെ പരിചയം, അതിൽ 5 വർഷം സമാനമായ രീതിയിൽ സിമൻ്റ് ഇൻഡസ്ട്രിയിൽ സീനിയർ മാനേജർ സ്ഥാനം |
ചീഫ് കെമിസ്റ്റ്. | കെമിസ്ട്രിയിൽ എംഎസ്‌സി ബിരുദം 13 വർഷത്തെ പരിചയം, അതിൽ 5 വർഷം സീനിയർ കപ്പാസിറ്റിയിൽ, വലിയ അളവിൽ ക്വാളിറ്റി കൺട്രോളിൻ്റെ ചുമതല സിമൻ്റ് ഇൻഡസ്ട്രിയിൽ |
ഡെപ്യൂട്ടി മൈൻസ് മാനേജർ | ഖനനത്തിൽ ബി ടെക് / ബിഇ ബിരുദം കൂടാതെ ഫസ്റ്റ് ക്ലാസ് മൈൻസ് മാനേജരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് മെഷിനയിസ്ഡ് ഓപ്പൺ കാസ്റ്റ് മൈനുകളിൽ കുറഞ്ഞത് 10 വർഷത്തെ പ്രസക്തമായ പ്രവൃത്തിപരിചയം |
അസിസ്റ്റൻ്റ് മൈൻസ് മാനേജർ | മൈനിംഗിൽ ബി ടെക്/ബിഇ ബിരുദം, രണ്ടാം ക്ലാസ് മൈൻസ് മാനേജരുടെ യോഗ്യതാ സർട്ടിഫിക്കറ്റ്. മെഷിനയിസ്ഡ് ഓപ്പൺ കാസ്റ്റ് മൈനുകളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം. |
ജിയോളജിസ്റ്റ് | ജിയോളജിയിൽ ബിരുദാനന്തര ബിരുദം. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം |
കെമിസ്റ്റ് | കെമിസ്ട്രിയിൽ ബിരുദം/ബിരുദാനന്തര ബിരുദം ചുണ്ണാമ്പുകല്ല് പോലുള്ള ആയോധനങ്ങളുടെ കെമിക്കൽ, ഫിസിക്കൽ അനാലിസിസിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം, ബോക്‌സൈറ്റ്മു,തലായവ, ഒരു പ്രശസ്ത സ്ഥാപനത്തിലോ ലബോറട്ടറിയിലോ ഉള്ളതാണ് നല്ലത് |
അപേക്ഷാ ഫീസ്:
കാറ്റഗറി | അപേക്ഷ ഫീസ് |
Unreserved (UR) & OBC | NIL |
SC, ST, EWS, FEMALE | NIL |
PwBD | NIL |
അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ:
ഔദ്യോഗിക വെബ്സൈറ്റ് : Click Here
അപേക്ഷ ഫോം : Click Here
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ : Click Here