" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ Assistant Commandant ജോലി: 56,000 രൂപ ശമ്പളം, ഓൺലൈനായി അപേക്ഷിക്കാം

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ Assistant Commandant ജോലി: 56,000 രൂപ ശമ്പളം, ഓൺലൈനായി അപേക്ഷിക്കാം

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ Assistant Commandant ജോലി: 56,000 രൂപ ശമ്പളം, ഓൺലൈനായി അപേക്ഷിക്കാം

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ Assistant Commandant ജോലി: 56,000 രൂപ ശമ്പളം, ഓൺലൈനായി അപേക്ഷിക്കാം



കേന്ദ്ര സർക്കാരിന് കീഴിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ജനറൽ ഡ്യൂട്ടി, ടെക് (Engg/Elect) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി ഉള്ളവർക്ക് 56,100-2,25,000/- ശമ്പളത്തിൽ 70 ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

പ്രധാനപ്പെട്ട തിയ്യതികൾ:

  • അപേക്ഷ ആരംഭിക്കുന്ന തിയ്യതി: 19 ഫെബ്രുവരി 2024
  • അപേക്ഷ അയക്കേണ്ട അവസാന തിയ്യതി: 06 മാർച്ച് 2024


ജോലി ഒഴിവുകളുടെ വിശദാംശങ്ങൾ

തസ്തിക                 ഒഴിവുകളുടെ എണ്ണം                       ശമ്പളം
ജനറൽ ഡ്യൂട്ടി              50                                                56,100-2,25,000/-
ടെക് (Engg/Elect)          20                                                56,100-2,25,000/-

പ്രായപരിധി:

  • ജനറൽ ഡ്യൂട്ടി, ടെക് (Engg/Elect): 21-25 വയസ്സ്

വിദ്യാഭ്യാസ യോഗ്യത:

ജനറൽ ഡ്യൂട്ടി:

  • അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മൊത്തം മാർക്കോടെ ബിരുദം
  • +2 ൽ 55% മാർക്കോടെ ഫിസിക്സും മാത്തമാറ്റിക്സും

ടെക് (Engg/Elect):

  • അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മൊത്തം മാർക്കോടെ എഞ്ചിനീയറിംഗ് ബിരുദം (നേവൽ ആർക്കിടെക്ചർ, മെക്കാനിക്കൽ, മറൈൻ, ഓട്ടോമോട്ടീവ്, മെക്കാട്രോണിക്സ്, ഇൻഡസ്ട്രിയൽ, പ്രൊഡക്ഷൻ, മെറ്റലർജി, ഡിസൈൻ, എയറോനോട്ടിക്കൽ, എയ്‌റോസ്‌പേസ്)

അപേക്ഷാ ഫീസ്:

  • മറ്റുള്ളവർ: 300/-
  • SC, ST: NIL

എങ്ങനെ അപേക്ഷിക്കാം

ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിവിധ ജനറൽ ഡ്യൂട്ടി, ടെക് (Engg/ Elect) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 06 മാർച്ച് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക


ഔദ്യോഗിക വെബ്സൈറ്റ്             : Click Here

അപേക്ഷ ഫോം                                   : Click Here

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ     : Click Here

 

Post a Comment

Previous Post Next Post

Ad

Ad