" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (KPSC) ലിഫ്റ്റ് ഓപ്പറേറ്റർ ഒഴിവുകള്‍

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (KPSC) ലിഫ്റ്റ് ഓപ്പറേറ്റർ ഒഴിവുകള്‍

 

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (KPSC) ലിഫ്റ്റ് ഓപ്പറേറ്റർ ഒഴിവുകള്‍


ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (KPSC) അപേക്ഷ ക്ഷണിക്കുന്നു.

കേരള സര്‍ക്കാരിന്റെ കീഴില്‍ വിവിധ ഡിപ്പാർട്മെന്റുകളിൽ ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇത് ഒരു സുവര്‍ണ്ണാവസരം. യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നു.

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (KPSC) ലിഫ്റ്റ് ഓപ്പറേറ്റർ ഒഴിവുകള്‍


പ്രധാന വിവരങ്ങള്‍:

  • ഓർഗനൈസേഷൻ: കേരള സര്‍ക്കാരിന്റെ കീഴില്‍ വിവിധ ഡിപ്പാർട്മെന്റുകള്‍
  • കാറ്റഗറി നമ്പര്‍: 083/2024
  • തസ്തിക: ലിഫ്റ്റ് ഓപ്പറേറ്റർ
  • ഒഴിവുകളുടെ എണ്ണം: 5 + പ്രതീക്ഷിക്കുന്ന ഒഴിവുകള്‍
  • ജോലി സ്ഥലം: കേരളം
  • ശമ്പളം: Rs. 25,100 - 57,900/-
  • അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍
  • ഗസറ്റില്‍ വന്ന തീയതി: 2024 മേയ് 15
  • അപേക്ഷിക്കേണ്ട അവസാന തീയതി: 2024 ജൂണ്‍ 19
  • ഓഫീഷ്യല്‍ വെബ്സൈറ്റ്: KPSC

പ്രായപരിധി:

  • ലിഫ്റ്റ് ഓപ്പറേറ്റർ: 18-36 (1988 ജനുവരി 2-ന് നിന്നും 2006 ജനുവരി 1-നും ഇടയില്‍ ജനിച്ചവര്‍)
  • പിന്നാക്ക വിഭാഗങ്ങള്‍ക്ക്: നിയമാനുസൃത ഇളവുകള്‍

വിദ്യാഭ്യാസ യോഗ്യത:

  • എസ്.എസ്.എൽ.സി. പാസ്സ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
  • ലിഫ്റ്റ് ഓപ്പറേറ്ററായി ആറുമാസം പ്രവൃത്തിപരിചയം

കുറിപ്പ്: എല്ലാ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ബന്ധപ്പെട്ട കൺട്രോളിംഗ് ഓഫീസർ / ഹെഡ് സാക്ഷ്യപ്പെടുത്തിയിരിക്കണം. വ്യാജ സർട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

എങ്ങനെ അപേക്ഷിക്കാം:

  1. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത ശേഷം അപേക്ഷിക്കേണ്ടതാണ്.
  2. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ User ID, Password ഉപയോഗിച്ച് login ചെയ്ത് പ്രൊഫൈല്‍ വഴി അപേക്ഷിക്കേണ്ടതാണ്.
  3. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now ക്ലിക്ക് ചെയ്യുക.

ഫോട്ടോ അപ്ലോഡ്:

  • 31/12/2013-ന് ശേഷം എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യുക.
  • 01.01.2022 മുതൽ പുതുതായി പ്രൊഫൈൽ ആരംഭിക്കുന്നവര്‍ ആറ് മാസത്തിനുള്ളില്‍ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടതാണ്.
  • ഫോട്ടോയുടെ താഴെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമാക്കണം.

അപേക്ഷയ്ക്കുള്ള നിര്‍ദേശം:

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക.
  • യോഗ്യതകള്‍, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉറപ്പ് വരുത്തുക.
  • അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ പ്രാബല്യത്തിലുള്ള മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ കൊടുക്കുക.

ഓണ്‍ലൈന്‍ അപേക്ഷയുടെ Soft Copy / Print Out സൂക്ഷിക്കുക:

  • അപേക്ഷയുടെ soft copy / print out ‘My applications’ ലിങ്ക് വഴി എടുക്കാം.
  • കമ്മീഷനുമായി നടത്തുന്ന കത്തിടപാടുകളിൽ അപേക്ഷയുടെ print out സമർപ്പിക്കുക.

പ്രമാണങ്ങൾ:

  • പ്രമാണങ്ങൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കുക.

കൂടുതൽ വിവരങ്ങള്‍ക്ക്:

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം വായിക്കുക: KPSC Notification PDF

ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

ഔദ്യോഗിക അറിയിപ്പ്:ഔദ്യോഗിക അറിയിപ്പ്

ഇപ്പോൾ അപേക്ഷിക്കുക:ഇവിടെ ക്ലിക്ക് ചെയ്യുക

ഔദ്യോഗിക വെബ്സൈറ്റ്:ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post

Ad

Ad