PSC പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ഓഫീസുകളിലെ താത്കാലിക നിയമനങ്ങള്‍
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കോട്ടയം, വൈക്കം, പാലാ, പള്ളം എന്നിവിടങ്ങളിലെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർഥിനികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. യോഗ്യത: ബിരുദവും B.Ed. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്‌ടോബർ 10. കൂടുതൽ വിവരങ്ങൾക്ക്: 0481 2562503.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
2024-25 അധ്യയന വർഷത്തിൽ പട്ടികജാതി വികസന വകുപ്പിന് കീഴിലെ വിവിധ ITIകളിൽ എംപ്ലോയബിലിറ്റി സ്കിൽസ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. യോഗ്യത: MBA/BBA, ഡിപ്ലോമ, രണ്ട് വർഷ പ്രവൃത്തി പരിചയം. അഭിമുഖം: ഒക്‌ടോബർ 4, 10 AM, കോഴിക്കോട് എലത്തൂർ ITI. ഫോൺ: 0495 2461898.
ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്
SCERT കേരളയിലേക്ക് എൻ.പി.ഇ.പി. ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: നിശ്ചിത വിദ്യാഭ്യാസ മാനദണ്ഡങ്ങൾ. വിശദവിവരങ്ങൾ: www.scertkerala.gov.in.
ആയുഷ് മിഷനിൽ ഒഴിവ്
നാഷണൽ ആയുഷ് മിഷനിൽ ജില്ലാ പ്രോഗ്രാം മാനേജർ, പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷിക്കാം. അവസാന തീയതി: ഒക്‌ടോബർ 10. വിശദവിവരങ്ങൾ: www.nam.kerala.gov.in, www.lbscentre.kerala.gov.in. ഫോൺ: 0471 2474550.
റേഡിയോഗ്രാഫർ തസ്തിക
മൃഗസംരക്ഷണ വകുപ്പിൽ 89 ദിവസത്തേക്കുള്ള താത്കാലിക നിയമനത്തിന് റേഡിയോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: BSc (MRT) അല്ലെങ്കിൽ 10+2 യോഗ്യതയും രണ്ട് വർഷ ഡിപ്ലോമ. വേതനം: 24,040 രൂപ. വാക്ക്-ഇൻ-ഇന്റർവ്യൂ: ഒക്‌ടോബർ 4
, 11 AM, എറണാകുളം മൃഗസംരക്ഷണ ഓഫീസ്.
ട്യൂഷൻ ടീച്ചർ ഒഴിവുകൾ
അടിമാലി, ഇരുമ്പ്പാലം പ്രദേശങ്ങളിലെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷ്, കണക്ക്, സയൻസ് വിഷയങ്ങളിൽ ട്യൂഷൻ എടുക്കാൻ അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത: ബിരുദവും B.Ed. അല്ലാത്തവർക്കു D.Ed. പരിഗണിക്കും. വാക്ക്-ഇൻ-ഇന്റർവ്യൂ: ഒക്‌ടോബർ 8, 11 AM, അടിമാലി. കൂടുതൽ വിവരങ്ങൾക്ക്: 9497328658.
ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) നിയമനം
ക്ഷീരവികസന വകുപ്പിന്റെ കീഴിൽ പാലക്കാട്, ആലത്തൂർ ലാബിൽ 2024-25 വർഷത്തേക്ക് ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിൽ നിയമനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്‌ടോബർ 11. ഇന്റർവ്യൂ: ഒക്‌ടോബർ 21, 11 AM. ഫോൺ: 04922 226040.
ട്രേഡ് ടെക്നീഷ്യൻ നിയമനം
നെയ്യാറ്റിൻകര പോളിടെക്നിക് കോളേജിൽ കാർപെന്ററി, ഷീറ്റ് മെറ്റൽ, ഫിറ്റിംഗ്, ടർണിംഗ് എന്നീ ട്രേഡുകളിൽ താത്കാലിക നിയമനം. യോഗ്യത: ITI/തത്തുല്യ യോഗ്യത. അഭിമുഖം: ഒക്‌ടോബർ 4, 10:30 AM, നെയ്യാറ്റിൻകര പോളിടെക്നിക്.