" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" 25 Manager / Officer Vacancies in REC Limited

25 Manager / Officer Vacancies in REC Limited

ആർ.ഇ.സി.ലിമിറ്റഡിൽ 25 മാനേജർ/ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16


നവരത്ന കമ്പനിയായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനിൽ (ആർ.ഇ.സി.ലിമിറ്റഡ്) മാനേജർ , ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

25 ഒഴിവുണ്ട്.

എൻജിനീയറിങ് ഉൾപ്പെടെയുള്ള ബിരുദധാരികൾക്കാണ് അവസരം.

ഒഴിവുകൾ :

  • ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) -01 ,
  • ചീഫ് മാനേജർ (എൻജിനീയറിങ്) -02 ,
  • മാനേജർ (എൻജിനീയറിങ്) -04 ,
  • ഡെപ്യൂട്ടി മാനേജർ (എൻജിനീയറിങ്) -05 ,
  • ഡെപ്യൂട്ടി മാനേജർ (ഐ.ടി) -01 ,
  • അസിസ്റ്റൻറ് മാനേജർ (എൻജിനീയറിങ്) -06 ,
  • അസി.മാനേജർ (ഐ.ടി) -02 ,
  • ഓഫീസർ (സെക്രട്ടേറിയൽ) -01 ,
  • അസി.ഓഫീസർ (സെക്രട്ടേറിയൽ) -02 ,
  • അസി.ഓഫീസർ (രാജ്ഭാഷ) -01

യോഗ്യത : ഡെപ്യൂട്ടി ജനറൽ മാനേജർക്ക് ചാർട്ടേഡ് അക്കൗണ്ടൻസി / കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടൻസിയാണ് യോഗ്യത.

മറ്റുള്ള മാനേജർ തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത.

ഓഫീസർ തസ്തികകളിലേക്ക് റഗുലർ ഫുൾടൈം ബിരുദവും ടൈപ്പിങ്/ട്രാൻസ്ലേഷൻ അറിവുമാണ് വേണ്ടത്.

പ്രവൃത്തി പരിചയം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ www.recindia.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.recindia.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

തുടർന്ന് ഹാർഡ് കോപ്പിയും അയച്ചു കൊടുക്കണം.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ഓഗസ്റ്റ് 16.

ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 26.

Official Notification    :    Click Here

Apply Online & More Details    :    Click Here

Post a Comment

Previous Post Next Post

Ad

Ad