തിരുവനന്തപുരം സ്മാർട്സിറ്റി മിഷനിൽ 11 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 12
തിരുവനന്തപുരത്തെ സ്മാർട് സിറ്റി മിഷനിൽ വിവിധ തസ്തികകളിലായി 11 ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ (സിവിൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സിവിൽ എൻജിനീയറിങ് ബി.ടെക്. നാലു വർഷത്തെ പ്രവൃത്തിപരിചയം
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ അക്കൗണ്ട്സ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.കോം./സി.എം. ഇൻറർ/സി.എം.എ. ഇൻറർ 5 വർഷത്തെ പ്രവൃത്തിപരിചയം
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ ഐ.ടി. ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഐ.ടി./കംപ്യൂട്ടർ സയൻസ് ബിരുദം.
2 വർഷത്തെ പ്രവൃത്തിപരിചയം - വയസ്സ് : 30 വയസ്സ്
തസ്തികയുടെ പേര് : സ്ട്രക്ചറൽ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സ്ട്രക്ചറൽ എൻജിനിയറിങ് എം.ടെക്.
മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം - പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : സീനിയർ സൈറ്റ് എൻജിനിയർ
- ഒഴിവുകളുടെ എണ്ണം : 04 (സിവിൽ-2, ഇലക്ട്രിക്കൽ-1, മെക്കാനിക്കൽ-1)
തസ്തികയുടെ പേര് : ക്വാണ്ടിറ്റി സർവേയർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ബി.ടെക്./ഡിപ്ലോമ.
ബിരുദക്കാർക്ക് 4 വർഷത്തെയും ഡിപ്ലോമക്കാർക്ക് 8 വർഷത്തെയും പ്രവൃത്തിപരിചയം വേണം - പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 12.
Important links
More details : click here