എൻ.എച്ച്.പി.സിയിൽ 173 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30
ഹരിയാണയിലെ ഫരീദാബാദിലുള്ള കേന്ദ്ര പൊതു മേഖലാ കമ്പനിയായ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ.എച്ച്.പി.സി ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
173 ഒഴിവുണ്ട്.
ഇതിൽ 133 ഒഴിവുകൾ ജൂനിയർ എൻജീനിയർ തസ്തികകളിലാണ്.
ഒഴിവ് , യോഗ്യത , പ്രായം , ശമ്പളം എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 133 (സിവിൽ -68 , ഇലക്ട്രിക്കൽ -34 , മെക്കാനിക്കൽ -31)
- യോഗ്യത : സിവിൽ / ഇലക്ട്രിക്കൽ / മെക്കാനിക്കൽ എൻജിനീയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ / തത്തുല്യ ഗ്രേഡോടെ നേടിയ ഡിപ്ലോമ.
ഓട്ടോ കാഡ് അറിവ് അഭിലഷണീയ യോഗ്യതയാണ്. - പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 29,600-1,19,600 രൂപ.
തസ്തികയുടെ പേര് : സീനിയർ അക്കൗണ്ടൻറ്
- ഒഴിവുകളുടെ എണ്ണം : 20
- യോഗ്യത : ഇൻറർമീഡിയേറ്റ് സി.എ / സി.എം.എ വിജയം.
- പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 29,600-1,19,500 രൂപ.
തസ്തികയുടെ പേര് : സീനിയർ മെഡിക്കൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 13
- യോഗ്യത : എം.ബി.ബി.എസ്സും രണ്ടുവർഷത്തെ ഇൻറൺഷിപ്പും.
- പ്രായപരിധി : 33 വയസ്സ്.
- ശമ്പളം : 60,000- 1,8,000 രൂപ.
തസ്തികയുടെ പേര് : അസിസ്റ്റൻറ് രാജ്ഭാഷ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : ബിരുദതലത്തിൽ ഇംഗ്ലീഷ് ഐച്ഛികവിഷയമായി പഠിച്ച ഹിന്ദി ബിരുദാനന്തര ബിരുദധാരികൾ.
അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഐച്ഛിക വിഷയമായി പഠിച്ച ഇംഗ്ലീഷ് ബിരുദാനന്തര ബിരുദധാരികൾ.
60 ശതമാനം മാർക്കോടെയായിരിക്കണം പി.ജി. വിജയം.
കേന്ദ്ര സംസ്ഥാന ഗവ പൊതുമേഖലാ സ്ഥാപനങ്ങളിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 38 വയസ്സ്.
- ശമ്പളം : 40,000-1,40,000 രൂപ.
ഉയർന്ന പ്രായപരിധിയിൽ എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തയും ഇളവ് ലഭിക്കും.
ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.
അപേക്ഷാഫീസ് : എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്തഭടർക്കും ഫീസ് ഇല്ല.
മറ്റുള്ളവർക്ക് 250 രൂപ.
ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
തിരഞ്ഞെടുപ്പ് : തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓൺലൈൻ പരീക്ഷയുണ്ടാകും.
200 മാർക്കിനുള്ള പരീക്ഷയ്ക്ക് മൂന്നുമണിക്കൂറാണ് സമയം.
കേരളത്തിൽ കൊച്ചിയാണ് കേന്ദ്രം.
അപേക്ഷ : ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.nhpcindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30.
Important links
More details: click here