സായുധ പോലീസിൽ ഡോക്ടർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 27
മെഡിക്കൽ ഓഫീസർ സെലക്ഷൻ ബോർഡ് (സി.എ.പി.എഫ്) ഡോക്ടർമാരുടെ 553 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡയറക്ടറേറ്റ് ജനറൽ , ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സസാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സെൻട്രൽ ആംഡ് പോലീസിൽ ഉൾപ്പെട്ടിരിക്കുന്ന
- ബി.എ.സ്.എഫ് ,
- സി.ആർ.പി.എഫ് ,
- ഐ.ടി.ബി.പി ,
- എസ്.എസ്.ബി ,
- അസം റൈഫിൾസ് എന്നിവിടങ്ങളിലാണ് നിയമനം.
ഓൺലൈനായി അപേക്ഷിക്കണം.
സെപ്റ്റംബർ 13 മുതൽ അപേക്ഷ സ്വീകരിക്കും.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (സെക്കൻഡ് കമാൻഡ്)
- ഒഴിവുകളുടെ എണ്ണം : 05 (ഐ.ടി.ബി.പി-5)
- ഒഴിവുകൾ : കാർഡിയോളജി -1 , ന്യൂറോസർജറി -1 , ന്യൂറോളജി -1 , നെഫ്രോളജി -1 , ഗ്യാസ്ട്രോ എൻട്രോളജി -1.
തസ്തികയുടെ പേര് : സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഡെപ്യൂട്ടി കമാൻഡൻറ്)
- ഒഴിവുകളുടെ എണ്ണം : 201 (ബി.എസ്.എഫ് -52 , സി.ആർ.പി.എഫ് -116 , എസ്.എ സ്.ബി-18 , ഐ.ടി.ബി.പി-11 , അസം റൈഫിൾസ് -4)
ഒഴിവുകൾ : മെഡിസിൻ -36 , സർജറി -36 , ഗൈനക്കോളജി ആൻഡ് ഒബ്ലടിക്സ് -22 , അനസ്തേറ്റിസ്റ്റ് -24 , റേഡിയോളജിസ്റ്റ് 39 , ഇ.എൻ.ടി. – 1 , പാത്തോളജിസ്റ്റ് -20 , ഒഫ്താൽമോളജിസ്റ്റ്/ ഐ -19 , സൈക്യാട്രിസ്റ്റ് -1 , പീഡിയാട്രിക്സ് -2 , ഓർത്തോപീഡിക്സ് -1.
തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ (അസിസ്റ്റൻറ് കമാൻഡൻറ്)
- ഒഴിവുകളുടെ എണ്ണം : 345 (ബി.എ സ്.എഫ് – 85 , സി.ആർ.പി.എഫ് -77 , എസ്.എസ്.ബി-51 , ഐ.ടി.ബി.പി-101 , അസം റൈഫിൾസ് -31)
തസ്തികയുടെ പേര് : ഡെൻറൽ സർജൻ (അസിസ്റ്റൻറ് കമാൻഡൻറ്)
- ഒഴിവുകളുടെ എണ്ണം : 02 (സി.ആർ.പി. എഫ്-1 , അസം റൈഫിൾസ് -1 )
യോഗ്യത : എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യം.
ബന്ധപ്പെട്ട മേഖലയിൽ സ്പെഷ്യലൈസേഷനും കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം.
ഡെൻറിസ്റ്റ് തസ്തികയിൽ ബാച്ചിലർ ഓഫ് ഡെൻറൽ സർജറി ബിരുദവും ഡെൻറൽ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷനുമാണ് യോഗ്യത. ഇൻറൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം.
പ്രായപരിധി :
- സൂപ്പർ സ്പെഷ്യലിസ്റ്റ് – 60 വയസ്സ് ,
- സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസേർസ് -40 വയസ്സ് ,
- മെഡിക്കൽ ഓഫീസേർസ് -30 വയസ്സ് ,
- ഡെൻറൽ സർജൻ -35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും recruitment.itbpolice.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 27.
Important links
Apply Now : click here
I like It
ReplyDelete