" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" അങ്കണവാടികളിൽ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ ഒഴിവുകൾ

അങ്കണവാടികളിൽ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ ഒഴിവുകൾ

അങ്കണവാടികളിൽ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ ഒഴിവുകൾ 



ജില്ലയിലെ ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരും സേവന തൽപരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 01 / 01 / 2022 - ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം .

പട്ടിക ജാതി, പട്ടിക വർഗ്ഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3വർഷത്തെ നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും .

വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം .

ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സാകാൻ പാടില്ലാത്തതാണ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം .

പൂരിപ്പിച്ച അപേക്ഷകൾ 31/10/2022 വൈകീട്ട് 5.00 മണി വരെ കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡിഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ ഓഫീസിൽ ( ഫോൺ നമ്പർ : 0484 2558060 ) സ്വീകരിക്കുന്നതാണ് . (സ്ഥലം :എറണാകുളം )

അപേക്ഷയുടെ മാതൃക ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് ഓഫീസ്, ചേരാനല്ലൂർ എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് വെബ് സൈറ്റ്, അടുത്തുള്ള അങ്കണവാടി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്.

Post a Comment

Previous Post Next Post

Ad

Ad