" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Govt. Job opportunities in various districts which have come in the offices today

Govt. Job opportunities in various districts which have come in the offices today

 Govt. Job opportunities in various districts which have come in the offices today


Govt. Job opportunities in various districts which have come in the offices today


ഗവ, സ്ഥാപനങ്ങളിൽ വന്നിട്ടുള്ള വിവിധ തരത്തിൽ ഉള്ള നിരവധി ജോലി ഒഴിവുകൾ, കേരളത്തിലേ മിക്കവാറും ജില്ലകളിൽ ജോലി നേടാവുന്ന ഒഴിവുകൾ വന്നിട്ടുണ്ട്, പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ള ആർക്കും അപേക്ഷിക്കാവുന്ന താത്കാലിക ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക. ഷെയർ കൂടി ചെയ്യുക.

അപ്രൈസർമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു

ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിലെ വിലപിടിപ്പുള്ള തൊണ്ടിമുതലുകളുടെ മൂല്യം തിട്ടപ്പെടുത്തുന്നതിനും നോട്ടുകൾ മെഷീൻ ഉപയോഗിച്ച് എണ്ണിത്തിട്ടപ്പെടുത്തുന്നതും യോഗ്യരായ അപ്രൈസർമാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ളവർ ഫെബ്രുവരി 28 നകം  ആവശ്യമായ രേഖകൾ സഹിതം ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. ബാങ്കുകളിലോ കെ എസ് എഫ് ഇ മുതലായ സ്ഥാപനങ്ങളിലോ ജോലി ചെയ്തിരുന്നവർക്ക് മുൻഗണന ലഭിക്കും.

വയനാട് മെഡിക്കൽ കോളേജിൽ നിരവധി ജോലി ഒഴിവുകൾ

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് 45,000 രൂപ നിരക്കിൽ പ്രതിമാസ വേതനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ്. യോഗ്യതയും TCMC/ കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഫെബ്രുവരി 28 നു രാവിലെ 11നു വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഒഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ജലജീവൻ മിഷൻ പദ്ധതികളിൽ താൽക്കാലിക നിയമനം

ജലനിധി, ജലജീവൻ മിഷൻ പദ്ധതികൾ നിർവഹണം നടത്തുന്ന സർക്കാർ ഏജൻസിയായ കെ ആർ ഡബ്ല്യു എസ് എ കണ്ണൂർ മേഖലാ കാര്യാലയത്തിനു കീഴിൽ ടെക്നിക്കൽ മാനേജർ, പ്രൊജക്ട് കമ്മീഷണർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ടെക്നിക്കൽ മാനേജർ-ബി ടെക് (സിവിൽ/മെക്കാനിക്കൽ), എട്ടുവർഷത്തെ ജലവിതരണ പദ്ധതികളുടെ ഡിസൈൻ, നിർവഹണ ജോലി ചെയ്ത പ്രവൃത്തി പരിചയം. കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികളിലുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. ബി ടെക് (സിവിൽ), രണ്ടു വർഷത്തെ സിവിൽ എഞ്ചിനീയറിങ്/ വാട്ടർ സപ്ലൈ പ്രൊജക്ടിൽ ജോലി ചെയ്ത പ്രവൃത്തി പരിചയം എന്നിവയാണ് പ്രൊജക്ട് കമ്മീഷണറുടെ യോഗ്യത. താൽപര്യമുള്ളവർ ഫെബ്രുവരി ഒമ്പതിന് രാവിലെ 10.30ന് തളാപ്പ് എ കെ ജി ആശുപത്രിക്ക് സമീപമുള്ള ജലനിധി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
ഫോൺ: 0497 2707601, 8281112248.

അഡീഷണൽ ഗവ. പ്ലീഡർ ഒഴിവ്

കണ്ണൂർ ജില്ലയിലെ അഡീഷണൽ ഡിസ്ട്രിക്‌സ് ആൻഡ് സെഷൻസ് കോർട്ടിൽ ഉണ്ടാകുന്ന അഡീഷണൽ ഗവ. പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ പ്രതീക്ഷിത ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ഏഴ് വർഷം പ്രവൃത്തി പരിചയമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ ബയോഡാറ്റ, ജനന തീയ്യതി തെളിയിക്കുന്ന രേഖ, എൻറോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ഫെബ്രുവരി 17 വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ജില്ലാകലക്ടറുടെ കാര്യാലയത്തിലെ സീക്രട്ട് സെക്ഷനിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല.

ഹെല്‍പ്പര്‍ നിയമനം:  അഭിമുഖം എഴ്, എട്ട്, ഒന്‍പത് തിയതികളില്‍

ജില്ലയില്‍ ഡിജിറ്റല്‍ റീസര്‍വ്വെ ജോലികള്‍ക്കായി ഹെല്‍പ്പര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 2022 നവംബര്‍ 20 ന് നടന്ന പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി എഴ്, എട്ട്, ഒന്‍പത് തിയതികളില്‍ പാലക്കാട് ജില്ലാ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍  അഭിമുഖം നടക്കുമെന്ന് സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ വകുപ്പിന്റെ എന്റെ ഭൂമി പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.entebhoomi.kerala.gov.in

കാര്‍ഷിക സെന്‍സസ്: എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു 

പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല വിവരശേഖരണത്തിന് താത്ക്കാലിക എന്യൂമറേറ്റര്‍ നിയമനം. യോഗ്യത ഹയര്‍സെക്കന്‍ഡറി (തത്തുല്യം). സ്വന്തമായി സ്മാര്‍ട്ട്ഫോണും പ്രായോഗിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. വടകരപ്പതി ഗ്രാമപഞ്ചായത്തിലാണ് ഒഴിവ്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 10 നകം വൈകിട്ട് അഞ്ചിനകം ഏതെങ്കിലും ദിവസങ്ങളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന  താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍- 04923-291184

റിസർച്ച് ഫെലോ; വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു

കോട്ടയം: പത്തനംതിട്ട കോന്നിയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റിലെ ഫുഡ് ക്വാളിറ്റി മോണിറ്ററിങ് ലാബിലേക്ക് 'ഇൻവെസ്റ്റിഗേഷൻ ഓഫ് ഫുഡ് ബോൺ പതോജനിക് ബാക്റ്റീരിയ' എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് റിസർച്ച് ഫെല്ലോയെ നിയമിക്കുന്നു. 15000 രൂപ പ്രതിമാസ വേതനത്തിൽ കരാറടിസ്ഥാനത്തിലാണ് നിയമനം.

മൈക്രോബയോളജിയിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ ഫെബ്രുവരി 14നു രാവിലെ 11 ന് കോന്നി സി.എഫ്.ആർ.ഡി. ആസ്ഥാനത്തു നടക്കുന്ന വോക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും തിരിച്ചറിയൽ രേഖയുമായി പങ്കെടുക്കണം.വിശദവിവരത്തിന് ഫോൺ: 0468 2961144.

കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ജോലി ഒഴിവ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലിലേക്ക് ഫെബ്രുവരി 15 വൈകിട്ട് അഞ്ചിനകം അയക്കണം. Application for the post of Casualty Medical Officer എന്ന് ഇ മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ആയുർവേദ കോളേജ് ആശുപത്രിയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു 

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് ഓപ്പറേറ്റർ പ്തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാന നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രവർത്തിപരിചയം അഭിലക്ഷണീയം. 

നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 25 ന്  രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.  കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ 0484 2777489, 0484 2776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയാം.
പ്രായപരിധി 50 വയസ്സ് വരെ.
ഒഴിവുകളുടെ എണ്ണം 1.
വിദ്യാഭ്യാസ യോഗ്യത : എസ് എസ് എൽ സി, ഐ ടി ഐ/ ഐ ടി സി.

വന ഗവേഷണ സ്ഥാപനത്തിൽ താത്കാലിക ജോലി ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ട് ൽ ഒരു മാനേജർ (മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

പ്രോജക്ട് ഫെല്ലോ ജോലി ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 31 ജനുവരി 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആൻഡ് മാനേജ്മെന്റ് ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

അക്ഷയകേന്ദ്രത്തിലേക്ക്  ജോലി ഒഴിവുകൾ

കണിയാപുരത്ത് പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ രണ്ട് ജീവനക്കാരെ ആവശ്യമുണ്ട്, തിരുവനന്തപുരം, ചിറയിന്‍കീഴ്, നെടുമങ്ങാട് താലൂക്കുകളില്‍ ഉളളവര്‍ മാത്രം ബന്ധപ്പെടുക.
WhatsApp - 7736789877

Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.

Latest Government jobsApply Now
Latest Private jobsApply Now
Latest Gulf Job VacancyApply Now
Latest IT Job Vacancy Apply Now
For Latest JobsApply Now

Join WhatsApp Group Join Now

For daily job, vacancy updates join our WhatsApp and Telegram groups 



Post a Comment

Previous Post Next Post

Ad

Ad